Wednesday November 21st, 2018 - 1:44:am
topbanner

വിവാഹ നിശ്ചയം; 'ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എത്തിയത് അടൂര്‍ പ്രകാശ് ക്ഷണിച്ചതിനാല്‍'

NewsDesk
വിവാഹ നിശ്ചയം; 'ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എത്തിയത് അടൂര്‍ പ്രകാശ് ക്ഷണിച്ചതിനാല്‍'

തിരുവനന്തപുരം: മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എത്തിയത് അടൂര്‍ പ്രകാശ് ക്ഷണിച്ചതുകൊണ്ടാണെന്ന് ബിജു രമേശ്. ഇതു സംബന്ധിച്ച് വി എം സുധീരന്റെ വിമര്‍ശനത്തിനാണ് ബിജു രമേശ് പ്രതികരിച്ചത്.

കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് പബ്ലിസിറ്റി മാനിയയെന്ന് ബിജു രമേശ് പറഞ്ഞു. തന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് കോണ്‍ഗ്രസുകാര്‍ വന്നത് അടൂര്‍ പ്രകാശ് വിളിച്ചിട്ടാണ്. എതിര്‍പ്പുണ്ടെങ്കില്‍ സുധീരന്‍ പറയേണ്ടത് പാര്‍ട്ടിക്കകത്താണ്. കോണ്‍ഗ്രസിനെ ഈ അവസ്ഥയിലെത്തിച്ചത് സുധീരനാണെന്നും ബിജു രമേശ് പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ മകന്‍ അജയകൃഷ്ണന്‍ പ്രകാശും ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. മുന്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണം ഉയര്‍ത്തിയ വ്യക്തിയായ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സുധീരന്‍ പറഞ്ഞിരുന്നു.

മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ കണ്‍വെന്‍ഷന്‍ സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അനുമതിയില്ലാതെ വിയ്യൂര്‍ ജയിലില്‍ ശ്വേത മേനോന്റെ സിനിമ ചിത്രീകരണം

സംസ്ഥാനസര്‍ക്കാര്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

Read more topics: marriage, biju ramesh, vm sudheeran
English summary
marriage controversy biju ramesh against vm sudheeran
topbanner

More News from this section

Subscribe by Email