Sunday December 16th, 2018 - 12:03:am
topbanner

വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന കുഞ്ഞ് ഇനിയില്ലെന്ന സത്യം വിശ്വസിക്കാനാകാതെ ഈ അമ്മ ; മരടു ദുരന്തം വേദനയാകുന്നു

suji
വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന കുഞ്ഞ് ഇനിയില്ലെന്ന സത്യം വിശ്വസിക്കാനാകാതെ ഈ അമ്മ ; മരടു ദുരന്തം വേദനയാകുന്നു

മരട് ; സ്‌കൂളില്‍ നിന്ന് മടങ്ങിവരുന്ന മകളെ കാത്തുനിന്ന അമ്മയ്ക്ക് ഈ വേദന സഹിക്കാവുന്നതിലും അപ്പുറത്താണ്. വിദ്യാലക്ഷ്മിയുടെ മരണ വാര്‍ത്തയില്‍ ഈ കുടുംബം നെഞ്ചു പൊട്ടി കരയുകയാണ്. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ വീടിന് വെറും നൂറു മീറ്റര്‍ അകലെ വച്ച് നഷ്ടമാകുകയായിരുന്നു. കുഞ്ഞിന്റെ വിയോഗം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കാക്കനാട് വാഴക്കാല സ്വദേശികളായ സനല്‍കുമാറിനും സ്മിജയ്ക്കും വിദ്യാലക്ഷ്മി ജനിച്ചത്. ആ കുഞ്ഞു ജീവനാണ് സ്‌കൂളില്‍ നിന്ന് മടങ്ങവേ നഷ്ടമായത്.

അപകടത്തിന്റെ ഞെട്ടലിലാണ് മരടിലെ നാട്ടുകാര്‍. നാട്ടുകാരുടെ കൃത്യ സമയത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് മറ്റു ജീവനുകള്‍ രക്ഷിക്കാനായത് .

 

Read more topics: maradu accident, death
English summary
maradu accident child death
topbanner

More News from this section

Subscribe by Email