Thursday November 15th, 2018 - 10:42:am
topbanner

സാമൂഹ്യശുശ്രൂഷകൾ ക്രിസ്തുവിന്റെയും സഭയുടെയും മുഖങ്ങൾ സമന്വയിപ്പിക്കുന്ന കണ്ണികൾ: മാർ ജോർജ്ജ് കർദ്ദിനാൾ ആലഞ്ചേരി

fasila
സാമൂഹ്യശുശ്രൂഷകൾ ക്രിസ്തുവിന്റെയും സഭയുടെയും മുഖങ്ങൾ സമന്വയിപ്പിക്കുന്ന കണ്ണികൾ: മാർ ജോർജ്ജ് കർദ്ദിനാൾ ആലഞ്ചേരി

കൊച്ചി: ക്രിസ്തുവിന്റെയും സഭയുടെയും മുഖങ്ങൾ സമന്വയിപ്പിക്കുന്ന കണ്ണികളായി സാമൂഹ്യശുശ്രൂകൾ മാറണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ്ജ് കർദ്ദിനാൾ ആലഞ്ചേരി. സീറോ മലബാർ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്ക് (സ്പന്ദൻ) ന്റെ നേതൃത്വത്തിൽ കൊച്ചി പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ സംഘടിപ്പിച്ച സീറോ മലബാർ സഭയിലെ സാമൂഹ്യശുശ്രൂഷകരുടെ ദേശീയ നേതൃസംഗമത്തിൽ സമാപന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ സാമൂഹ്യ സേവനങ്ങൾ ക്രൈസ്തവ സാക്ഷ്യത്തിനുള്ള മഹത്തായ അവസരങ്ങളാണ്. ഭാരതസഭയുടെ പൊതുവായ സാമൂഹ്യ ശുശ്രൂഷകളോട് ചേർന്ന് സീറോ മലബാർ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കണം. പ്രവർത്തന മേഖല വ്യാപിപ്പിക്കുമ്പോൾ സാക്ഷ്യത്തിനും വളർച്ചയ്ക്കുമുള്ള സാധ്യതകൾ കൂടിയാണ് വിശാലമാകുന്നത്. സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങളെ കൂടുതൽ കരുതലോടെ കാണണം.

സഭയുടെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിന് മാധ്യമങ്ങളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്ക് സിനഡൽ കമ്മിറ്റി ചെയർമാൻ മാർ മാത്യു അറയ്ക്കൽ കമ്മിറ്റി അംഗങ്ങളായ മാർ ആന്റണി കരിയിൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, സ്പന്ദൻ ചീഫ് കോർഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ സംഗമത്തിലെ ചർച്ചകൾക്കും ക്ലാസ്സുകൾക്കും നേതൃത്വം നൽകി.

സീറോ മലബാർ സഭയിലെ ഉപവി-സാമൂഹ്യ വികസന പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നതിനായി സിനഡ് രൂപം നൽകിയിരിക്കുന്ന സീറോ മലബാർ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്ക് (സ്പന്ദൻ)ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ ഭാരതത്തിലെ സീറോ മലബാർ രൂപതകളിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബഹു. വൈദികരും സീറോ മലബാർ സഭയിലെ സമർപ്പിത സമൂഹങ്ങളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും പേങ്കെടുത്തു.

English summary
mar george cardinal alencherry in kochi
topbanner

More News from this section

Subscribe by Email