topbanner
Tuesday September 26th, 2017 - 7:27:am
topbanner

പിണറായി വിജയന്‍ മുഖ്യ ശത്രുവെന്ന് മാവോയിസ്റ്റ് മുഖപത്രം; പകരം വീട്ടും

NewsDesk
പിണറായി വിജയന്‍ മുഖ്യ ശത്രുവെന്ന് മാവോയിസ്റ്റ് മുഖപത്രം; പകരം വീട്ടും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യ ശത്രുവായി അവതരിപ്പിച്ച് മാവോയിസ്റ്റുകളെ മുഖപത്രം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റു വേട്ട ശക്തമായെന്നും ഇതിന് തിരിച്ചടി നല്‍കണമെന്നും ഈ മാസം പുറത്തിറക്കിയ മുഖപത്രം 'കമ്യൂണിസ്റ്റ്' ആദ്യലക്കത്തില്‍ പറയുന്നു.

കേരള-തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന ട്രൈ ജംങ്ഷന്‍ വനമേഖലയിലെ മാവോയിസ്റ്റുകളാണ് തിരിച്ചടിക്ക് പദ്ധതിയിടുന്നത്. മാവോയിസ്റ്റു വേട്ടയുടെ കാര്യത്തില്‍ കേന്ദ്രത്തിലെ അതേ നിലപാടാണു കേരളത്തിലെ സിപിഎം സര്‍ക്കാരും പിന്തുടരുന്നത്. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ച പൊലീസ്‌രാജിനെ സിപിഎം നേതൃത്വം പിന്തുണച്ചു.

ബിജെപിയും സിപിഎമ്മുമായുള്ള രാഷ്ട്രീയ ഭിന്നതകള്‍ കേവലം പാര്‍ലമെന്ററി ഗിമ്മിക്കുകള്‍ മാത്രമാണ്. യാഥാര്‍ഥ്യത്തില്‍ സിപിഎമ്മും ബിജെപിയും സാമ്രാജ്യത്വ ശക്തികളെ അനുകൂലിച്ചു ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുകയാണ്. നക്‌സല്‍ബാരിയില്‍ '67ലുണ്ടായ വിപ്ലവത്തെ അടിച്ചമര്‍ത്താനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ചരിത്രമാണു സിപിഎമ്മിനുള്ളത്.

ഭരണവര്‍ഗം കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും അവരെ ഉപയോഗിച്ചു വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്നതാണു സിപിഎം നയമെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.

നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്കു പക വീട്ടാനായി പൊലീസ് സ്‌റ്റേഷനുകള്‍, ഫോറസ്റ്റ് ഓഫിസുകള്‍ എന്നിവിടങ്ങള്‍ക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

English summary
maoist paper against chief minister pinarayi vijayan
topbanner topbanner

More News from this section

Subscribe by Email