Thursday September 20th, 2018 - 8:36:pm
topbanner
Breaking News

പ്രവാസിയുടെ വീട്ടില്‍വച്ച് യുവാവിനെ കൊലപ്പെടുത്തിയ നാലു ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

NewsDesk
പ്രവാസിയുടെ വീട്ടില്‍വച്ച് യുവാവിനെ കൊലപ്പെടുത്തിയ നാലു ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മങ്കട(മലപ്പുറം): മങ്കടയില്‍ യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ നാലു മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍(40) ആണ് മരിച്ചത്. മങ്കട സ്വദേശികളായ ലീഗ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മങ്കടയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രവാസിയുടെ വീട്ടില്‍വച്ച് യുവാവ് പ്രദേശവാസികളുടെ അടിയേറ്റു മരിച്ചത്.

മൂന്നു മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചാണ് നസീറിനെ സംഘം കൊലപ്പെടുത്തിയത്. വാതില്‍ തകര്‍ത്ത് അകത്തു കടന്ന സദാചാര ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച് നസീറിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചുമരില്‍ തല ശക്തിയായി ഇടിപ്പിക്കുകയായിരുന്നു. ചുമരില്‍ തലചേര്‍ത്ത് ശക്തിയായി മര്‍ദ്ദിച്ചു. ഇതിന്റെ തെളിവ് വീടിനകത്തു നിന്ന് ലഭ്യമാണെന്നും വീട്ടില്‍ രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

നസീര്‍ അത്യാസന്ന നിലയിലാണെന്ന് ബോധ്യമായ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. ഒരു മണിക്കൂറോളം വീട്ടില്‍ കിടന്ന നസീറിനെ പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസെത്തിയാണ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മണിയുടെ മരണം; സാബുവും ഇടുക്കി ജാഫറും ഉള്‍പ്പെടെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും

പതിനാറുകാരി സെക്‌സിന് നിര്‍ബന്ധിച്ചു; 10 വയസുകാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

English summary
mankada kunnassery naseer murder case four mulsim league worker arrest
topbanner

More News from this section

Subscribe by Email