Tuesday September 18th, 2018 - 11:06:pm
topbanner
Breaking News

'ഉദാഹരണം സുജാത' കാണണമെന്ന് മുഖ്യമന്ത്രിയോട് മഞ്ജു

rajani v
'ഉദാഹരണം സുജാത' കാണണമെന്ന് മുഖ്യമന്ത്രിയോട് മഞ്ജു

തിരുവനന്തപുരം: 'ഉദാഹരണം സുജാത' എന്ന തന്റെ പുതിയ സിനിമ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മഞ്ജു വാര്യരുടെ അഭ്യര്‍ത്ഥന. സിനിമയുടെ പ്രചരണാര്‍ത്ഥം തലസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമായിരുന്നു മുഖ്യമന്ത്രിയെ കാണാന്‍ മഞ്ജു എത്തിയത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്നതാണ് ആ ചിത്രമെന്ന് മഞ്ജു മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

പിന്നീട് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥിനേയും മഞ്ജു സന്ദര്‍ശിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു കുട്ടിയുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കാണിച്ചു തരുന്ന സിനിമയാണിതെന്ന് മഞ്ജു മന്ത്രിയോട് പറഞ്ഞു. അട്ടക്കുളങ്ങര, കോട്ടണ്‍ഹില്‍ സ്‌കൂളുകളില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയതിന് മന്ത്രിക്ക് നന്ദിയും മഞ്ജു അറിയിച്ചു.

 

English summary
manjuwarrier udhaharanam sujatha pinarayi
topbanner

More News from this section

Subscribe by Email