Wednesday November 14th, 2018 - 10:59:am
topbanner

നടിയെ ആക്രമിച്ച സംഭവം; മഞ്ജുവാര്യര്‍ നിരാഹാരസമരത്തിലേയ്ക്ക്

rajani
നടിയെ ആക്രമിച്ച സംഭവം; മഞ്ജുവാര്യര്‍ നിരാഹാരസമരത്തിലേയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നടി മഞ്ജു വാര്യര്‍ നിരാഹാര സമരത്തിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്. സെക്രട്ടറിയേറ്റ് പടിക്കലാണ് മഞ്ജു നിരാഹാരത്തിനൊരുങ്ങുന്നത്.  നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു.

ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടു വരണമെന്നും എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ മഞ്ജു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു നിരാഹാര സമരം നടത്താന്‍തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത.

പള്‍സര്‍ സുനി വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്നാണ് ആരോപണം. അതിനാല്‍ പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്‍മാരെ നിയമത്തിന്മുന്നില്‍ കൊണ്ടു വരണമെന്നാണ് ആവശ്യം.

 

English summary
manjuwarrier hunger strike actress attack issue
topbanner

More News from this section

Subscribe by Email