Sunday June 16th, 2019 - 2:19:am
topbanner
topbanner

മഞ്ജു വാര്യര്‍ വിദേശ യാത്ര ഒഴിവാക്കിയതിന് പിന്നിലെ കാരണം

rajani v
മഞ്ജു വാര്യര്‍ വിദേശ യാത്ര ഒഴിവാക്കിയതിന് പിന്നിലെ കാരണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കവെ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍.കമലിന്റെ ആമി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം അവാര്‍ഡ് നിശയുടെ അതേ ദിവസങ്ങളില്‍ ആയതിനാല്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 22 ന് നടക്കുന്ന നാഫാ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനാകില്ലെന്ന് ഒരു മാസം മുമ്‌ബേ മഞ്ജു സംഘാടകരെ അറിയിച്ചിരുന്നു എന്നാണ് വിശദീകരണം.

നടി ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയതിനാല്‍ മഞ്ജു വാര്യരുടെ വിദേശയാത്ര അന്വേഷണ സംഘം ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞാണ് താരവുമായി അടുത്തവൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

Read more topics: manjuwarrier, cancel, foreign, trip
English summary
manjuwarrier cancel foreign trip
topbanner

More News from this section

Subscribe by Email