Sunday December 16th, 2018 - 12:06:am
topbanner

മഞ്ജു വാര്യരുടെ പിതാവ് ടി.വി. മാധവ വാര്യര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ദിലീപും, മീനാക്ഷിയും...

NewsDesk
മഞ്ജു വാര്യരുടെ പിതാവ് ടി.വി. മാധവ വാര്യര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ദിലീപും, മീനാക്ഷിയും...

തൃശൂർ/മണലൂര്‍: നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് വാരിയം ശങ്കരവാര്യരുടെ മകന്‍ മാധവ വാര്യര്‍ (73) നിര്യാതനായി. ഞായറാഴ്ച പകല്‍ മൂന്ന് മണിയോടെ പുള്ളിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം രാത്രി എട്ടു മണിയോടെ വീട്ടുവളപ്പില്‍ നടന്നു.

തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ചടങ്ങിലെ പ്രധാന ആചാര്യസ്ഥാനം വഹിച്ചിരുന്നു. തൃപ്രയാര്‍ മൈനാകം ഫൈനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

 manju-warrier-father-passed-away

സിനിമാനടന്‍ മധു വാര്യര്‍ മകനാണ്. ഭാര്യ: ഗിരിജ വാരസ്യാര്‍. മരുമകള്‍: അനു. മരണവാര്‍ത്ത അറിഞ്ഞ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ഇടവേള ബാബു, സംയുക്താ വര്‍മ, നടി ഭാവനയുടെ അമ്മ പുഷ്പ ബാലചന്ദ്രന്‍, അപര്‍ണ ബാലമുരളി, ദിലീപ്, മീനാക്ഷി, കൈലേഷ്, ഡാന്‍സര്‍ അക്ഷര, ഡേവീസ് കാച്ചപ്പള്ളി, ഗീതുമോഹന്‍ദാസ്, അനൂപ്, ഗീതാ ഗോപി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

English summary
manju warrier father passes away
topbanner

More News from this section

Subscribe by Email