Monday November 19th, 2018 - 3:52:pm
topbanner

അയ്യപ്പനെ കാണാന്‍ വീണ്ടുമെത്തുമെന്ന് മഞ്ജു ; വീടിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം

suji
അയ്യപ്പനെ കാണാന്‍ വീണ്ടുമെത്തുമെന്ന് മഞ്ജു ; വീടിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം

ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം താല്‍ക്കാലികമായി ഉപേക്ഷിച്ചതാണെന്നും നാളേയോ മറ്റന്നാളോ വീണ്ടും പോകുമെന്നും മഞ്ജു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മഴയും തിരക്കും മൂലമാണ് ഇന്ന് പൊലീസ് മല കയറാന്‍ അനുവദിക്കാതിരുന്നത്. പമ്പയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അവിടെ നിന്നും മടങ്ങിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ ചാത്തന്നൂര്‍ സ്വദേശിയായ മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം നടന്നു. ഇവരുടെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഉള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.

അതിനിടെ മഞ്ജുവിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു. പാര്‍ട്ടി അംഗത്വമോ സ്ഥാനമാനങ്ങളോ ഇല്ലെന്നും ബിന്ദു കൃഷ്ണ പറയുന്നു. ഇന്ന് വൈകുന്നേരത്തോടെ ശബരിമല കയറാനെത്തിയ മഞ്ജുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ ഇവര്‍ ചാത്തന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

 

Read more topics: sabarimala, manju, visit,
English summary
manju says will come back to see ayyappan
topbanner

More News from this section

Subscribe by Email