Saturday November 17th, 2018 - 6:44:pm
topbanner

രാജമാണിക്യം അടക്കമുള്ള മറുനാടന്‍ ഐഎഎസ്സുകാര്‍ ശുദ്ധപൊട്ടന്മാരെന്ന് എംഎം മണി

NewsDesk
രാജമാണിക്യം അടക്കമുള്ള മറുനാടന്‍ ഐഎഎസ്സുകാര്‍ ശുദ്ധപൊട്ടന്മാരെന്ന് എംഎം മണി

ഇടുക്കി: ഐഎഎസ്സുകാരെ വീണ്ടും അധിക്ഷേപിച്ച് മന്ത്രി എംഎം മണി. സി.പി.എം. ഏലപ്പാറ ഏരിയ സമ്മേളനത്തോടനുബസിച്ചു നടത്തിയ പൊതുസമ്മേളനം വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഐഎഎസ്സുകാര്‍ക്കെതിരെ തിരിഞ്ഞത്.

രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐ.എ എസ്സുകാര്‍ ശുദ്ധ പൊട്ടന്‍മാരാണെന്ന് മന്ത്രി പറഞ്ഞു. ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി.ഹരന്‍ റിപ്പോര്‍ട്ടു തയാറാക്കിയത്.

രാജമാണിക്യം റിപ്പോര്‍ട്ട് മറ്റൊരു പതിപ്പാണ്. കേരളത്തേക്കുറിച്ചു മനസ്സിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്.ഇതിന്റെ പരിണിത ഫലമാണ് കര്‍ഷകര്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read more topics: M M Mani, IAS
English summary
M M Mani makes unsavoury comment against IAS officers
topbanner

More News from this section

Subscribe by Email