Monday September 24th, 2018 - 11:21:am
topbanner

പോലീസില്‍ പല തരക്കാരുണ്ടാകും ; വീഴ്ചയ്ക്ക് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിലാണ് കാര്യമെന്ന് മന്ത്രി മണി

suji
പോലീസില്‍ പല തരക്കാരുണ്ടാകും ; വീഴ്ചയ്ക്ക് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിലാണ് കാര്യമെന്ന് മന്ത്രി മണി

പോലീസില്‍ പല സ്വഭാവക്കാരുണ്ടാകുമെന്നും പോലീസിന്റെ വീഴ്ചയില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിലാണ് കാര്യമെന്നും മന്ത്രി എം എം മണി. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഉരുട്ടികൊലവരെ നടന്ന സംസ്ഥാനമാണിത്. എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല വീഴ്ച പറ്റിയ പോലീസുകാരോട് ഇന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

പല രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ് പോലീസുകാര്‍. എന്നാല്‍ ജോലിയില്‍ രാഷ്ട്രീയം പാടില്ല. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നയങ്ങളില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്. അതേസമയം ബിജെപിയ്‌ക്കെതിരെയുള്ള വോട്ടുകള്‍ ഭിന്നിക്കാതെ നോക്കണമെന്നും മണി പറഞ്ഞു.

കോണ്‍ഗ്രസുമായി സഹകരിക്കാം, കേരളാ കോണ്‍ഗ്രസുമായി സഹകരിക്കരുതെന്ന് പറയുന്നത് ഒരു തരം വട്ടു നിലപാടാണെന്നും മണി പറഞ്ഞു.

Read more topics: m m mani, police
English summary
mani comments on police attitude
topbanner

More News from this section

Subscribe by Email