topbanner
Tuesday November 21st, 2017 - 6:07:am
topbanner
Breaking News

ഫോട്ടോ ചേര്‍ത്ത വാര്‍ത്തയ്ക്കെതിരെ ശശീന്ദ്രനെ അശ്ലീല സംഭാഷണത്തില്‍ കുടുക്കിയ മാധ്യമപ്രവര്‍ത്തക

rajani v
ഫോട്ടോ ചേര്‍ത്ത വാര്‍ത്തയ്ക്കെതിരെ ശശീന്ദ്രനെ അശ്ലീല സംഭാഷണത്തില്‍ കുടുക്കിയ മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം : മംഗളം ചാനല്‍ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഫോട്ടോ ചേര്‍ത്ത വാര്‍ത്തക്കെതിരെ ശശീന്ദ്രനെ അശ്ലീല സംഭാഷണത്തില്‍ കുടുക്കിയ മാധ്യമ പ്രവര്‍ത്തക രംഗത്ത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാധ്യമപ്രവര്‍ത്തക വാര്‍ത്തക്കെതിരെ പ്രതിഷേധിച്ചത്. ഞാനും ഒരു സ്ത്രീയാണ് ..മകളാണ് ,അമ്മയാണ്..ഈ സമൂഹത്തില്‍ ജീവിക്കുന്ന ആളുമാണ്.നിരപരാധിയായ എന്റെ പേരും അടുത്തിടെ ഒരു സംഭവത്തില്‍ വലിച്ചിഴയ്ക്കപെട്ടു.എന്റെ മനസാക്ഷിക്ക് മുന്നില്‍ തെറ്റുകാരി അല്ല എന്നതിനാല്‍ ഞാന്‍ പ്രതികരിച്ചു.പക്ഷേ എന്റെ ഫോട്ടോ അടക്കം പരസ്യപെടുത്തി വാര്‍ത്തകളിടുന്ന മാധ്യമ സുഹൃത്തുക്കളേ..നിങ്ങളില്‍ പലരുടെയും വേണ്ടപെട്ടവര്‍ക്ക് എന്റെ മുഖഛായ ഉണ്ടാകാം..അത് മറക്കരുത്


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാനും ഒരു സ്ത്രീയാണ് ..മകളാണ് ,അമ്മയാണ്..ഈ സമൂഹത്തില്‍ ജീവിക്കുന്ന ആളുമാണ്. നിരപരാധിയായ എന്റെ പേരും അടുത്തിടെ ഒരു സംഭവത്തില്‍ വലിച്ചിഴയ്ക്കപെട്ടു. എന്റെ മനസാക്ഷിക്ക് മുന്നില്‍ തെറ്റുകാരി അല്ല എന്നതിനാല്‍ ഞാന്‍ പ്രതികരിച്ചു.ന്യൂസ് റേറ്റിംഗിനു വേണ്ടി എന്റെ ഫോട്ടോ അടക്കം ദുരുപയോഗം ചെയ്ത് ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ട്.അതില്‍ നെഗറ്റീവായും പോസിറ്റീവായുമുള്ള അനവധി കമന്റുകളും വരുന്നുണ്ട്.എനിക്ക് എന്റെ നിരപരാധിത്വം വിളിച്ചു പറയണം എന്നുണ്ടായിരുന്നത് കൊണ്ട് തന്നെ എന്റെ പ്രതികരണത്തില്‍ എനിക്ക് തെല്ലും കുറ്റബോധവുമില്ല..

സോഷ്യല്‍ മീഡിയകളില്‍ ആഘോഷിക്കുന്ന ആരോടും പരാതിയില്ല..പക്ഷേ എന്റെ ഫോട്ടോ അടക്കം പരസ്യപെടുത്തി വാര്‍ത്തകളിടുന്ന മാധ്യമ സുഹൃത്തുക്കളേ..നിങ്ങളില്‍ പലരുടെയും വേണ്ടപെട്ടവര്‍ക്ക് എന്റെ മുഖഛായ ഉണ്ടാകാം..അത് മറക്കരുത്

 

English summary
mangalam journalist honetrap news fb post
topbanner topbanner

More News from this section

Subscribe by Email