topbanner
Wednesday June 28th, 2017 - 2:14:pm
topbanner

ഹണി ട്രാപ് : മംഗളം ചാനല്‍ സിഇഒ അജിത് കുമാറിന് ജാമ്യമില്ല

NewsDesk
ഹണി ട്രാപ് : മംഗളം ചാനല്‍ സിഇഒ അജിത് കുമാറിന് ജാമ്യമില്ല

മംഗളം ഹണി ട്രാപ് ക്കേസില്‍ ആദ്യ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. മംഗളം ചാനല്‍ സി‌ഇഒ ‌അജിത്കുമാര്‍ റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. റിമാന്‍ഡിലുള്ള മറ്റ് പ്രതികള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.


മംഗളം ഹണി ട്രാപ് ക്കേസില്‍ ഒന്നും രണ്ടും പ്രതിക‌ളായ ചാനല്‍ സിഇഒ അജിത്കുമാര്‍ , ഇന്‍വസ്റ്റിഗേഷന്‍ ടീം ലീഡര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന കേസിലെ മറ്റു പ്രതികളായ എസ് വി പ്രദീപ് , ഫിറോസ് സാലി മുഹമ്മദ്, എം ബി സന്തോഷ് എന്നിവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തത് ദുരുദ്ദേശ്ശപരമാണെന്നും, സംഭാഷണം അടങ്ങിയ പെന്‍ഡ്രൈവും ലാപ്ടോപ്പും കളവു പോയന്ന പ്രതികളും വാദം അവിശ്വസനീയമാണെന്നും, ഹരജി പരിഗണിക്കവേ കോടതി വ്യക്തമാക്കി.

ഇവര്‍ക്ക് പുറമേ അറസ്റ്റിലാകാത്ത മംഗളം എംഡി സാജന്‍ വര്‍ഗീസ് ഉള്‍പെടെയുള്ള മറ്റ് 3 പ്രതികള്‍ക്ക‌ും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും നല്‍കി. മുന്‍മന്ത്രി എ കെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ ഈ മാസം അഞ്ചിനായിരുന്നു പ്രതികള്‍ അറസ്റ്റിലായത്.

Read more topics: mangalam, channel, ak saseendhran,
English summary
mangalam honey trap case ceo ajithkumar
topbanner topbanner

More News from this section

Subscribe by Email