Friday December 14th, 2018 - 7:01:pm
topbanner

ശമ്പളമില്ല, ജോലിഭാരവും പീഡനവും; മംഗളം ചാനലില്‍ ജീവനക്കാര്‍ കൂട്ട സമരം തുടങ്ങി

NewsDesk
ശമ്പളമില്ല, ജോലിഭാരവും പീഡനവും; മംഗളം ചാനലില്‍ ജീവനക്കാര്‍ കൂട്ട സമരം തുടങ്ങി

തിരുവനന്തപുരം: മംഗളം ചാനലിലെ ജീവനക്കാര്‍ കൂട്ടത്തോടെ സമരത്തില്‍. ജോലിഭാരവും പീഡനവും കൂടാതെ ശമ്പളം ലഭിക്കാതെ വരികകൂടി ചെയ്തതോടെയാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്.

ശനിയാഴ്ച രാവിലെ പത്തുമണിയോടെ ജീവനക്കാര്‍ സമരം തുടങ്ങി. ഇതേതുടര്‍ന്ന് സന്തോഷ് പണ്ഡിറ്റുമായുള്ള അഭിമുഖമാണ് ചാനല്‍ കാണിച്ചുകൊണ്ടിരിക്കുന്നത്.

പതിനാറ് മണിക്കൂറോളം ജോലി ചെയ്യേണ്ടിവരുന്നുണ്ട്. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരോട് പൊയ്ക്കോളാന്‍ പറയുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. പുതിയ സിഒഒയ്‌ക്കെതിരെയും ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്.

മംഗളം ജീവനക്കാര്‍ വാര്‍ത്ത മുടക്കി സമരം ചെയ്തതോടെ ചര്‍ച്ചക്ക് മാനേജ്മെന്റ് തയ്യാറായിട്ടുണ്ട്. സമരം ഒത്തുതീര്‍പ്പാക്കുന്നതുവരെ റെക്കോര്‍ഡ് പരിപാടികള്‍ സംപ്രേഷണം ചെയ്യുകായണ് ചാനല്‍ ഇപ്പോള്‍.

 

Read more topics: mangalam, channel, staff, strike, salary
English summary
mangalam channel staff strike over unpaid salaries
topbanner

More News from this section

Subscribe by Email