topbanner
Wednesday November 22nd, 2017 - 10:50:am
topbanner
Breaking News

മംഗളം ചാനല്‍ കെണി; ജഡീഷ്യന്‍ അന്വേഷണം ചോദ്യം ചെയ്ത് ചാനല്‍ ഹൈക്കോടതിയില്‍

NewsDesk
മംഗളം ചാനല്‍ കെണി; ജഡീഷ്യന്‍ അന്വേഷണം ചോദ്യം ചെയ്ത് ചാനല്‍ ഹൈക്കോടതിയില്‍

കൊച്ചി: മന്ത്രി ശശീന്ദ്രനെ യുവതിയെ ഉപയോഗിച്ച് തേന്‍കെണിയില്‍ കുടുക്കിയ സംഭവത്തില്‍ മംഗളം ചാനല്‍ ഹൈക്കോടതിയില്‍. മന്ത്രിയെ കുടുക്കിയ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് ചോദ്യംചെയ്ത് ചാനല്‍ മേധാവി ഹൈക്കോടതിയില്‍ ഹര്‍ജി.

സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മംഗളം ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസാണ് കോടതിയെ സമീപിച്ചത്. ചാനല്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണെന്നും സംസ്ഥാന സര്‍ക്കാരിന് ചാനലിനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ അധികാരമില്ലെന്നുമാണ് വാദം.

നടപടി അധികാര ദുര്‍വിനിയോഗവും സര്‍ക്കാര്‍ ഫണ്ടിന്റെ ദുര്‍വിനിയോഗവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതില്‍ പൊതുതാല്‍പ്പര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Read more topics: mangalam, channel, judicial, enquiry
English summary
mangalam channel files plea against judicial enquiry
topbanner topbanner

More News from this section

Subscribe by Email