Saturday May 26th, 2018 - 3:47:am
topbanner

രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കാനൊരുങ്ങി മംഗളം വീണ്ടും..!: മുന്നറിയിപ്പുമായി ന്യൂസ് എഡിറ്റര്‍

NewsDesk
രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കാനൊരുങ്ങി മംഗളം വീണ്ടും..!: മുന്നറിയിപ്പുമായി ന്യൂസ് എഡിറ്റര്‍

കൊച്ചി: പിണറായി വിജയന്‍ മന്ത്രിസഭയിലെ അംഗമായിരുന്ന എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ചത് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ട ടെലിഫോണ്‍ സംഭാഷണത്തിലൂടെ ആയിരുന്നു. അതിന്റെ പേരില്‍ മംഗളം ഏറെ പഴി കേട്ടെങ്കിലും എകെ ശശീന്ദ്രന്‍ ആ ടെലിഫോണ്‍ സംഭാഷണം നിഷേധിച്ചിട്ടില്ല.

എകെ ശശീന്ദ്രന്‍ മാത്രമല്ല, പിണറായി വിജയന്‍ മന്ത്രിസഭയിലെ മറ്റ് ചില പ്രമുഖരും മംഗളത്തിന്റെ ഹണി ട്രാപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ രാഷ്ട്രീയ കേരളം ഇനിയും മംഗളം ടെലിവിഷന് മുന്നില്‍ വൈകാതെ നിശ്ചലമായി നില്‍ക്കുമെന്ന് പിണറായി വിജയനും ഇടതു സര്‍ക്കാരിനുമെതിരെ മുന്നറിയിപ്പുമായി മംഗളം ചാനൽ ന്യൂസ് എഡിറ്റർ എസ് വി പ്രദീപ്. തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രദീപിന്റെ മുന്നറിയിപ്പ്.

പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Mr പിണറായി വിജയൻ,, താങ്കൾ തികഞ്ഞ പരാജയമെന്ന് ഒരിക്കൽകൂടി തെളിയുന്നു,,,,
കെടുകാര്യസ്തതയുടെ ഉദാഹരണമായി ദയവായി താങ്കൾ അധപതിക്കരുത്. വളരെ വിനീതമായ അഭ്യർത്ഥനയാണ്...
""നീതിമാനായ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി"" എന്ന് വേണം ചരിത്രം അങ്ങയെ വിധി എഴുതേണ്ടത്....
നിർഭാഗ്യവശാൽ കാര്യങ്ങൾ അങ്ങനെയല്ല പോകുന്നത് എന്ന് ഓർമ്മപ്പെടുത്തട്ടെ....
----------
വാർത്ത ഇതാണ് :--
ഫോണ്‍കെണി വിവാദത്തിൽ മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ തിരുവനന്തപുരം ""ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി"" കേസെടുത്തു.
"" ജാമ്യമില്ലാ വകുപ്പ് "" പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിരന്തരം ശല്യം ചെയ്തു എന്ന വനിതാ മാധ്യമ പ്രവർത്തകയുടെ പരാതിയിലാണ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി നടപടി. ജൂലൈ 28ന് ശശീന്ദ്രൻ നേരിട്ടു ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
----------
താങ്കളുടെ ഇരട്ട ചങ്ക് വല്ലാതെ കിതയ്ക്കുന്നുണ്ട് Mr പിണറായി വിജയൻ.
ഇരട്ട ചങ്കൻറെ അര ചങ്കൻ അന്വേഷണ സംവിധാനങ്ങൾ നിയമവും നീതിയും അട്ടിമറിക്കുന്നു. അട്ടിമറിച്ചു.

1. എ കെ ശശീന്ദ്രനെതിരേ കേസ് എടുത്തത് "ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റാണ്".
2. എ കെ ശശീന്ദ്രനെതിരേ ചുമത്തിയത് "ജാമ്യമില്ലാ വകുപ്പ്" ആണ്.

3. ഇതേ പരാതി അങ്ങയുടെ പോലീസിനു മുന്നിലും ഡി ജി പി ക്ക് മുന്നിലും എത്തി. തിരസ്കരിക്കപ്പെട്ടു. എന്തു കൊണ്ട്??
പ്രാഥമിക പരിണനയ്ക്കോ അന്വേഷണത്തിനോ പോലും ഒരു നിമിഷം മാറ്റിവച്ചില്ല..എന്ത് കൊണ്ട്?
അതേ പരാതി പ്രാഥമിക ""ജൂഡിഷ്യൽ സ്ക്രൂട്ടിനിക്ക്"" വിധേയമായപ്പോൾ കുറ്റകൃത്യമായി. അപ്പോ അങ്ങയുടെ കീഴിലെ സംവിധാനങ്ങളുടെ സുതാര്യത എന്ത്? നിഷ്പക്ഷതയും കാര്യക്ഷമതയും നീതിബോധവും എന്ത്?

4 പൊതു സമൂഹത്തിൽ അങ്ങയുടെ സിൽബന്ധികൾ ഉയർത്തിയ ആദർശത്തിൻറെ, ധർമ്മത്തിൻറെ, നൈനികതയുടെ നിറംപിടിപ്പിച്ച സംശയങ്ങൾ..!!!!!!ആ സംശയങ്ങളിലെ ""രാഷ്ട്രീയ തിമിരം"",,, ""കുത്സിത അജണ്ട"" ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പ്രാഥമിക വിലയിരുത്തലിലൂടെ പൊതുബോധത്തിൽ വെളിവായിരിക്കുന്നു.
(((( കോടതിയുടേത് "" വെറും പ്രാഥമിക വിലയിരുത്തൽ"" എന്ന് തന്നെ അടിവരയിടുന്നു,,മംഗളം വാർത്തയ്ക്കെതിരെ ഉറഞ്ഞു തുളളിയതും ഈ "വെറും പ്രാഥമിക നിഗമനത്തിലൂടെ" മാത്രമാണെല്ലോ,,അപ്പോഴും വ്യത്യസ്തമാകുന്നത് മംഗളം വാർത്തയെ പ്രാഥമികമായി വിലയിരുത്തിയത് ഇരട്ടചങ്കനായ അങ്ങയുടെ അരചങ്കൻ അന്വേഷണ സംവിധാനമാണ്, ശശീന്ദ്രനെതിരായ പരാതി പ്രാഥമികമായി വിലയിരുത്തയത് ''ജൂഡിഷ്യറിയും''..വ്യത്യാസം മനസിലാകുമല്ലോ ))))

5. Mr പിണറായി വിജയൻ,, ശശീന്ദ്രൻ വിഷയത്തിൽ താങ്കൾ കുടപിടിച്ചത് ""അധർമ്മത്തിൻറെ"" പക്ഷത്തായിരുന്നു. അതിന് അസൂയയുടെ അപ്പോസ്തലൻമാരായ മറ്റ് ""മാധ്യമ ഹിജഡകളെയും"" താങ്കളുടെ രാഷ്ട്രീയം ദുരുപയോഗം ചെയ്തു... തുല്യനീതി എന്ന അവകാശത്തെ വ്യഭിചരിച്ചു.. ശശീന്ദ്രൻ വിഷയത്തിൽ ചരിത്രം താങ്കളെ അങ്ങനെ വിലയിരുത്താതിരിക്കട്ടേ...
***രാഷ്ട്രീയ കേരളം ഇനിയും മംഗളം ടെലിവിഷന് മുന്നിൽ നിശ്ചലമായി നിൽക്കും,,,,വളരെ വൈകാതെ....അങ്ങ് കാത്തിരിക്കുക

Read more topics: mangalam, channel, breaking, ldf,
English summary
mangalam channel breaking news again against ldf government

More News from this section

Subscribe by Email