topbanner
Sunday June 25th, 2017 - 3:55:pm
topbanner

പ്രണയ വിവാഹത്തിന്റെ പേരില്‍ ഊരുവിലക്കപ്പെട്ട ദമ്പതികൾക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ

NewsDesk
പ്രണയ വിവാഹത്തിന്റെ പേരില്‍ ഊരുവിലക്കപ്പെട്ട ദമ്പതികൾക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ

മാനന്തവാടി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ നാലര വര്‍ഷമായി സമുദായം ഭഷ്ട് കല്‍പ്പിച്ച യുവദമ്പതികള്‍ക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. ഊരുവിലക്കപ്പെട്ട മാനന്തവാടിയിലെ യുവ ദമ്പതികൾക്ക് അരുണിനും സുകന്യക്കും പിന്തുണയുമായി ഡി.വൈ.എഫ്.ഐയാണ് രംഗത്തെത്തിയത്.

ജാതിമാറിയുള്ള പ്രണയവിവാഹങ്ങളുടെ പേരില്‍ ദുരാചാരക്കൊലകളുംജാതിഭ്രഷ്ടുമെല്ലാം നടപ്പിലാക്കുന്ന ഉത്തരേന്ത്യന്‍ സംസ്കാരം ഇവിടെ നടപ്പിലാവില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട ബാദ്ധ്യത പുരോഗമന യുവജനപ്രസ്ഥാനങ്ങള്‍ക്കുണ്ടെന്നും അതിനാല്‍ അരുണിന്റെയും സുകന്യയുടെയും പോരാട്ടങ്ങള്‍ക്ക് ഡി.വൈ.എഫ്.ഐ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുമെന്നും ഡി. വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി റഫീഖ് പറഞ്ഞു.

മാനന്തവാടിയില്‍ വിവാഹ ആചാരം തെറ്റിച്ചതിന്റെ പേരില്‍ ഊരുവിലക്ക് കല്‍പ്പിക്കപ്പെട്ട അരുണിന്റെയും സുകന്യയുടെയും വാര്‍ത്ത ഏറെ ഞെട്ടലുളവാക്കുന്നതാണ്. ദമ്പതികൾക്ക് ആവശ്യപ്പെടുന്ന ഏതുതരത്തിലുള്ള പിന്തുണയുംഡി.വൈ.എഫ്.ഐ. ഉറപ്പു നല്‍കുന്നു. അരുണിനും സുകന്യയ്ക്കും എതിരെപ്രഖ്യാപിച്ചിരിക്കുന്ന ഊരുവിലക്ക് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.

തയ്യാറായില്ലെങ്കില്‍ഡി.വൈ.എഫ്.ഐ വിഷയത്തില്‍ ഇടപെടാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും റഫീക്ക് പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.റഫീക്ക്, അജിത് വര്‍ഗ്ഗീസ്, സുനീഷ് പി.എന്‍, ബീന സതീഷ്, അഖില്‍ കുമാര്‍ , വി.ആര്‍.രാജേഷ് , അഖില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡി.വൈ.എഫ്.ഐ സംഘം ജാതി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ദമ്ബതികളുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചത്.

മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ അരുണും സുകന്യയുമാണ് സമുദായത്തിന്റെ കടുംപിടുത്തത്തിന്റെ ഇരകളായി ജീവിക്കുന്നത്. 2012ലാണ് ഇവര്‍ രജിസ്റ്റര്‍ വിവാഹം നടത്തിയത്. യാദവ സമുദായക്കാരായിട്ടും ആചാരം തെറ്റിച്ചതിന്റെ പേരില്‍ വിവാഹശേഷം ഇരുവര്‍ക്കും സമുദായം ഭ്രഷ്ട് കല്‍പ്പിച്ചതായാണ് പരാതി.

മൊബൈല്‍ ആപ്പിലൂടെ സുകന്യ പ്രധാനമന്ത്രി മോദിക്കു പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആചാരം തെറ്റിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തതിനാണ് സമുദായം ഇവരെ പുറത്താക്കിയത്. ഇവരോട് ബന്ധം പുലര്‍ത്തിയതിന് മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.

എന്നാല്‍, അരുണ്‍ അന്യസമുദായക്കാരനാണെന്നും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നുമാണ് സമുദായവക്താക്കള്‍ പറയുന്നത്.

27കാരനായ അരുണിനേയും 23കാരിയായ സുകന്യയേയും കളങ്കിതരായി വിശേഷിപ്പിച്ച് സമുദായത്തിന്റെ പേരില്‍ ലഘുലേഖയും ഇറക്കിയിരുന്നു. സമുദായത്തിലെ ആഘോഷങ്ങള്‍ക്കോ വിശേഷങ്ങള്‍ക്കോ സംബന്ധിക്കാനാവാതെ കഴിയുകയാണ് ഈ ദമ്പതികള്‍. വിവാഹങ്ങള്‍ക്കോ മരണാനന്തര ചടങ്ങുകളിലോ ഇവര്‍ക്ക് പ്രവേശനമില്ല.

ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് മൊബൈല്‍ ആപ്പ് വഴി സുകന്യ പരാതി നല്‍കി. പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി. സുകന്യയുടെ പരാതി മാനന്തവാടി പൊലീസാണ് അന്വേഷിക്കുന്നത്.

English summary
mananthawady Couple facing social boycott seeks Prime Minister's help
topbanner topbanner

More News from this section

Subscribe by Email