Thursday November 15th, 2018 - 8:13:pm
topbanner

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് മരിച്ച നിലയില്‍

suji
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് മരിച്ച നിലയില്‍

പത്തനംതിട്ട ; വിവാഹ അഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. മെക്കൊഴൂര്‍ പൊന്തനാലില്‍ ഗോപിയുടെ മകന്‍ അജിത് കുമാറിനെയാണ് (29) ഇന്നലെ രാവിലെ ഇളപ്പുങ്കല്‍ ഭാഗത്തെ പെണ്‍കുട്ടിയുടെ വീടിന്റെ മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അജിത് എത്തിയതെന്ന് കരുതുന്ന കാര്‍ വീടിന് സമീപമുള്ള റോഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.             

വിവാഹം കഴിക്കണമെന്ന ആവശ്യവുമായി അജിത്കുമാര്‍ പല തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പെണ്‍കുട്ടിയെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്ന കാരണം വീട്ടുകാര്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. വീട്ടുകാരുടെ എതിര്‍പ്പില്‍ പ്രകോപനം കൊണ്ട് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്.

Read more topics: suicide, lover
English summary
man suicide who refused to marry girl who loved
topbanner

More News from this section

Subscribe by Email