Wednesday September 26th, 2018 - 7:11:am
topbanner

ഫേസ്ബുക്ക് സൗഹൃദം; പെണ്‍കുട്ടിയെ പീഡിപ്പിച്ച വിരുതന്‍ പിടിയില്‍

NewsDesk
ഫേസ്ബുക്ക് സൗഹൃദം; പെണ്‍കുട്ടിയെ പീഡിപ്പിച്ച വിരുതന്‍ പിടിയില്‍


ഹരിപ്പാട്: വിവാഹ വാഗ്ദാനം നല്‍കി ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയിലായി. വയനാട് കല്‍പ്പറ്റ പുലപ്ര സ്വദേശി പി.യൂനസിനെ (40) യാണ് ഹരിപ്പാട് പോലീസ് താമരശ്ശേരിയില്‍നിന്ന് പിടികൂടിയത്.

ഹരിപ്പാടിനടുത്തുള്ള ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. വിവാഹവാഗ്ദാനം നല്‍കിയശേഷം  മണ്ണാറശാല ഭാഗത്ത് വാഹനത്തിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

ഡോക്ടറാണെന്നാണ് പ്രതി പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്. അവിവാഹിതനാണെന്നും ഒരു കൈക്ക് സ്വാധീനക്കുറവുളളതിനാല്‍ സാധാരണ വീട്ടിലെ പെണ്‍കുട്ടിയെ വിവാഹംകഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പിന് തുടക്കമിട്ടത്.

വാഗ്ദാനത്തില്‍ വിശ്വസിച്ച പെണ്‍കുട്ടിയെ ഓഗസ്ത് 9 മുതല്‍ കാണാതായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.

പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന നാലുപവന്റെ ആഭരണങ്ങളും 3,000 രൂപയും ഇയാള്‍ തട്ടിയെടുത്തതായി ബന്ധുക്കള്‍ പറഞ്ഞു. ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഡി.ശ്രീകുമാര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അമ്മയ്‌ക്കൊപ്പം വീട്ടിലേക്കുപോയ യുവതിയെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും.

യൂനസ് വിവാഹിതനാണെന്ന് പോലീസ് പറഞ്ഞു. പ്രതി സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. മുറിയില്‍ അടച്ചിട്ട് ക്രൂരമായി ആക്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

English summary
Rapes Facebook Friend, Arrested in haripad kerala
topbanner

More News from this section

Subscribe by Email