Friday November 16th, 2018 - 11:51:am
topbanner

ഇവനാണ് ആ വിരുതൻ; വനിതാ പോലീസുകാരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പിലേക്ക്, കേട്ടാൽ അറയ്ക്കുന്ന അശ്ലീല സന്ദേശങ്ങൾ അയക്കുന്ന ധൈര്യശാലി...

Aswani
ഇവനാണ് ആ വിരുതൻ; വനിതാ പോലീസുകാരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പിലേക്ക്, കേട്ടാൽ അറയ്ക്കുന്ന അശ്ലീല സന്ദേശങ്ങൾ അയക്കുന്ന ധൈര്യശാലി...

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ വ്യാജ മെസ്സേജുകൾ അയക്കുന്നതിന്റെയും കബളിപ്പിക്കപ്പെടുന്നതിന്റെയും പലതരം വാർത്തകൾ അനുദിനം നാം വായിച്ചറിയാറുണ്ട്. എന്നാൽ ഇതിൽ നിന്നും ഒരൽപം വ്യത്യസ്തമായതും ഏറെ ധൈര്യശാലിയുമായ ഒരു വിരുതനെയാണ് കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ പോലീസ് അറസ്റ്റ് ചെയ്തത്. വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് ഉ​ൾ​പ്പ​ടെ സ്ത്രീ​ക​ൾ അ​ട​ങ്ങി​യ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും മ​റ്റ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും അ​ശ്ലീ​ല മെ​സ്സേ​ജ് അയക്കുന്ന വി​രു​ത​നെ പി​ടി​കൂ​ടി​യ​തോ​ടെ വെ​ളി​വാ​കു​ന്ന​ത് വ​മ്പ​ൻ റാക്കറ്റുകളുടെ ബന്ധം.

കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ കൊ​ണ്ണി​യൂ​ർ പു​ന​ലാ​ൽ ച​ക്കി​പ്പാ​റ ഷാ​നി​മാ മ​ൻ​സി​ലി​ൽ സി​ദ്ദീ​ഖ്( 26) ആണ് ബുധനാഴ്ച പോലീസ് പിടിയിലായത്. ഇയാളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും നി​ര​വ​ധി പേ​ർ വ്യാ​ജ ഐ​ഡിയിൽ സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി കണ്ടെത്തി.

അ​റ​സ്റ്റി​ലാ​യ സി​ദ്ദി​ഖ് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ത​മ്പാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി കേ​സ്സു​ക​ളി​ലെ പ്ര​തി​യും ത​ല​സ്ഥാ​ന​ത്തെ ഒ​രു പോ​ക്സോ കേ​സ്സി​ലെ പ്ര​തി​യു​മാ​ണ്. ഇക്കൂട്ടർക്ക് പെ​ൺ​വാ​ണി​ഭ​വു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന​തും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. സി​ദ്ദീ​ഖി​ന് പു​റ​മേ മ​റ്റ് പ്ര​ധാ​ന ക​ക്ഷി​ക​ളും ഇ​തി​ലു​ണ്ടെ​ന്ന് സൂ​ച​ന കി​ട്ടി.

പല പേരുകളിൽ ഫെ​യ്സ് ബു​ക്ക് ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി സ്ത്രീ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ക്കു​ന്ന സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു . തു​ട​ർ​ന്ന് ച​തി​കു​ഴി​ക​ളി​ൽ പെ​ടാ​തി​രി​ക്കാ​നാ​യി സ്ത്രീ​ക​ൾ​ക്ക് ഇ​ത്ത​രം ഗ്രൂ​പ്പു​ക​ളെക്കുറി​ച്ച് അ​റി​യി​പ്പു​ക​ൾ ന​ൽ​കാ​നാ​യി എ​സ് പി ​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം ആ​ലു​വ​യി​ലെ വ​നി​താ പോ​ലീ​സു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യി ഫേസ് ബു​ക്ക് ഗ്രൂ​പ്പ് ആ​രം​ഭി​ക്കു​ക​യും ഇ​തി​ലൂ​ടെ സ്ത്രീ​ക​ൾ​ക്ക് ഇ​ത്ത​രം ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളെ കു​റി​ച്ച് വി​വ​ര​ങ്ങ​ളും അ​റി​യി​പ്പു​ക​ളും ന​ൽ​കി​യി​രു​ന്നു .

വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ലൂ​ടെ സി​ദ്ധി​ഖ് ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ഈ ഗ്രൂപ്പിൽ ക​ട​ന്നു കൂ​ടു​ക​യും ക​മ​ന്റു​ക​ൾ​ക്കും പോ​സ്റ്റു​ക​ൾ​ക്കും സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ സ​ന്ദേ​ശ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ക​യും പ​തി​വാ​ക്കി. കൂടാതെ ഗ്രൂപ്പിലെ അം​ഗ​ങ്ങ​ൾ​ക്ക് അ​ശ്ലീ​ല സന്ദേശങ്ങളും മറ്റും അ​യ​ക്കു​ക​യും ചെ​യ്തു.​ പോ​ലീ​സു​കാ​ർ നി​യ​ന്ത്രി​ക്കു​ന്ന ഗ്രൂ​പ്പ് ആ​ണെ​ന്ന് അറിഞ്ഞിട്ടും കേ​ട്ടാ​ൽ ആരും തന്നെ അറയ്ക്കുന്ന തരത്തിലുള്ള മോശം വാ​ക്കു​ക​ളാ​ണ് ഇ​വ​ർ ഗ്രൂപ്പിൽ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത് .

വ​നി​താ പോ​ലീ​സു​കാ​രു​ടെ പാ​ര​തി​യെ തു​ട​ർ​ന്ന് വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.​തു​ട​ർ​ന്നാ​ണ് സി​ദ്ധി​ഖി​ന്‍റെ വി​വ​ര​ങ്ങ​ൾ കാ​ട്ടാ​ക്കട പോ​ലീ​സി​നു കൈ​മാ​റി​യ​തും പോ​ലി​സ് ത​ന്ത്ര​പ​ര​മാ​യി വ​ല​യി​ലാ​ക്കി​യ​തും.​സം​ഘ​ത്തി​ലെ മ​റ്റൊ​രു പ്ര​തിയെപ്പറ്റി പോ​ലീ​സി​നു വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ലു​വ പോലീസ് പ്ര​തി​യെ കാ​ട്ടാ​ക്ക​ട പോലീസിന് കൈമാറും.​കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​ലു​വ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

ത​ങ്ങ​ൾ കാ​ട്ടാ​ക്ക​ട​യി​ലും സ​മീ​പ​ത്തും സ്ത്രീ​ക​ളെ പ്ര​ത്യേ​കി​ച്ച് പോ​ലീ​സു​കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​വ​രാ​ണ് എ​ന്ന് പോ​സ്റ്റ് വന്നതിൽ നിന്നാണ് ഇ​വ​ർ ആ​രാ​ണെ​ന്ന് സൂ​ച​ന ലഭിച്ചത്. തു​ട​ർ​ന്ന് സൈ​ബ​ർ​സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം ച​ക്കി​പ്പാ​റ​യി​ൽ ഉ​ള്ള ആളാണെന്ന് മ​ന​സി​ലാ​യ​തും കാ​ട്ടാ​ക്ക​ട എ​സ്.​ഐ​യു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം പിടികൂടിയതും. കാ​ട്ടാ​ക്ക​ട ഇ​ൻ​സ്പെ​ക്ട​ർ​സ​ജ​ൻ, സി​പി​ഓ മാ​രാ​യ ഷാ​ജി, പ്ര​ദീ​പ് ബാ​ബു എന്നിവരാണ് വീടിന്ടെ സമീപത്തു നിന്നും തന്ത്രപരമായ നീക്കത്തിലൂടെ ഇയാളെ പിടികൂടിയത്.

കൂടുതൽ അന്വേഷണത്തിൽ നിന്നും മാത്രമേ ഇയാൾക്ക് പിന്നിലുള്ളവരെ കുറിച്ച് വ്യക്തമാവുകയുള്ളു. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകളെയും മറ്റും കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്.

English summary
the man who post sexual messages in the social media groups of women police
topbanner

More News from this section

Subscribe by Email