Wednesday September 19th, 2018 - 5:11:pm
topbanner
Breaking News

ഏതുനേരവും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

NewsDesk
ഏതുനേരവും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഗുരുഗ്രാം: കുട്ടികളെപോലും ശ്രദ്ധിക്കാതെ ഏതുനേരവും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും മുഴുകിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഗുരുഗ്രാമിലെ സെക്ടര്‍ 32 ലാണ് സംഭവം.

വ്യാഴാഴ്ച്ച രാത്രിയില്‍ ഭാര്യ ലക്ഷ്മിയെ  (32) ഭര്‍ത്താവ് ഹരിഓം( 35) കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മകളെ സന്ദര്‍ശിക്കാനായി ലക്ഷ്മിയുടെ അച്ഛന്‍ ബല്‍വാത്ത് സിങ് എത്തിയപ്പോള്‍ ലക്ഷ്മി കട്ടിലില്‍ മരിച്ചു കിടക്കുന്നതും സമീപത്തായി ഹരിഓം ഇരിക്കുന്നതുമാണ് കണ്ടത്.  

പിതാവ് ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഹരിഓമിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കമ്പ്യൂട്ടര്‍ റിപ്പയര്‍ ഷോപ്പിന്റെ ഉടമയാണ് ഹരിഓം.

ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ഭാര്യയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തതാണ് എല്ലാപ്രശ്നങ്ങള്‍ക്കും തുടക്കമായതെന്ന് ഹരി പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഫോണ്‍ ലക്ഷ്മിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുത്തി.

ഇതോടെ തന്നെയും കുട്ടികളെയും ലക്ഷ്മി അവഗണിക്കാന്‍ തുടങ്ങിയതായും ഭക്ഷണം പാകം ചെയ്യുകയോ വീട്ടുജോലികള്‍ ചെയ്യുകയോ പോലും ചെയ്യാതെ രാത്രിയും പകലും ഫോണില്‍ തന്നെ മുഴുകി. കുട്ടികളെ സ്‌കൂളില്‍ നിന്നും തിരികെ കൊണ്ടുവരാനും ലക്ഷ്മിക്ക് സമയമില്ലാതായതായും ഹരി പറയുന്നു.

ഇതേ ചൊല്ലി വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതായും ഹരി പറയുന്നു. തുടര്‍ന്ന് ഉറങ്ങാന്‍ പോയ ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.

Read more topics: Man, Facebook, WhatsApp
English summary
Man kills wife for ignoring kids due to 'Facebook, WhatsApp addiction'
topbanner

More News from this section

Subscribe by Email