Sunday August 18th, 2019 - 10:54:am
topbanner
topbanner

ജോലിയില്ല ; ജയിലില്‍ പോകാനായി യുവാവ് വൃദ്ധനെ കുത്തി കൊലപ്പെടുത്തി

suji
ജോലിയില്ല ; ജയിലില്‍ പോകാനായി യുവാവ് വൃദ്ധനെ കുത്തി കൊലപ്പെടുത്തി

കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പട്ടാപ്പകല്‍ വൃദ്ധന്‍ കുത്തേറ്റ് മരിച്ചു. വളയം സ്വദേശി പ്രബിന്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ നാടോടി വൃദ്ധനാണ് കുത്തേറ്റ് മരിച്ചത്. ജയിലില്‍ പോകാനായി കൊലപ്പെടുത്തി എന്നാണ് പ്രബിന്‍ പോലീസിന് നല്‍കിയ വിവരം.

താന്‍ ഒരാളെ കുത്തിയെന്ന് പ്രബിന്‍ തന്നെയാണ് പോലീസ് സ്‌റ്റേഷനില്‍ വന്ന് പറഞ്ഞത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. പ്ലസ്ടു വരെ പഠിച്ച പ്രബിന്‍ദാസിന് ജോലിയൊന്നും ലഭിക്കാത്തതില്‍ അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുമ്പ് രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

Read more topics: killed , old man, jail
English summary
man killed old man to go to jail
topbanner

More News from this section

Subscribe by Email