Thursday November 15th, 2018 - 9:43:am
topbanner

മൊബൈല്‍ ഫോണ്‍ യുവാവിന്റെ ജീവനെടുത്തു ; അതും വിവാഹ ദിവസം തന്നെ

suji
മൊബൈല്‍ ഫോണ്‍ യുവാവിന്റെ ജീവനെടുത്തു ; അതും വിവാഹ ദിവസം തന്നെ

യുവാവിന്റെ ജീവിതത്തില്‍ വില്ലനായി ഈ മൊബൈല്‍ ഫോണ്‍. ഫോണില്‍ സംസാരിച്ച് റെയില്‍പാളം മുറിച്ച് കടന്ന യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച വൈകീടട്ട് വിവാഹിതനാകേണ്ട നരേഷ് പാലിനാണ് (30) വീടിന് സമീപത്ത് വച്ച് ദുരന്തം സംഭവിച്ചത്. രാവിലെ പാളം മുറിച്ച് കടക്കവേ രാജ്യറാണി എക്‌സ്പ്രസാണ് നരേഷിനെ ഇടിച്ചിട്ടത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്ന നരേഷ് മറ്റേ കൈ കൊണ്ട് മറ്റൊരു ഫോണില്‍ മെസേജ് അയക്കുകയായിരുന്നു. ശ്രദ്ധ തെറ്റിയ സമയത്ത് ട്രെയ്ന്‍ കടന്നുവന്നത് അറിഞ്ഞില്ല.

നോയിഡയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറാണ് നരേഷ്. ഷാജഹാന്‍പൂരിലെ ഉമാഗാങ്വാറുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അപകട വാര്‍ത്ത രാവിലെ ഒമ്പതോടെയാണ് കുടുംബം അറിയുന്നത്. വിവാഹത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ക്കിടെയാണ് ദുരന്തവാര്‍ത്ത വന്നത്.

വീടിന് 50 മീറ്റര്‍ അകലെയുള്ള റെയില്‍ പാളത്തിന് അരികിലേക്ക് നരേഷ് പോയത് സുഹൃത്തിനോട് സംസാരിച്ചുകൊണ്ടാണ്.അപകട മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ .പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

 

 

Read more topics: died, train
English summary
man died on marriage day
topbanner

More News from this section

Subscribe by Email