Saturday November 17th, 2018 - 4:43:pm
topbanner

തിരുവനന്തപുരത്ത് കാര്‍ കത്തി ഒരാള്‍ വെന്തുമരിച്ചു

suji
തിരുവനന്തപുരത്ത് കാര്‍ കത്തി ഒരാള്‍ വെന്തുമരിച്ചു

തിരുവനന്തപുരം വെള്ളാണിക്കല്‍ പാറ മുകളില്‍ കത്തിയമര്‍ന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാണിക്കല്‍ പാറമുകളിലേക്ക് പോകുന്ന വഴിയിലെ ജനവാസമില്ലാത്ത വഴിയിലാണ് കാര്‍ കണ്ടെത്തിയത്. കാറും മൃതദേഹവും പൂര്‍ണമായും കത്തിയ നിലയിലാണ്.

രാത്രി 9 മണിയോടെയായിരുന്നു അപകടം. സംഭവമറിഞ്ഞ് പോത്തന്‍കോട്, വെഞ്ഞാറമൂട് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയ ശേഷമാണ് തീ അണച്ചത്. വാഹനത്തേയോ അതിനുള്ളില്‍ മരിച്ച ആളെയോ കുറിച്ച് വ്യക്തതയില്ല.

Read more topics: car, fire,died
English summary
man died in fired car trivandrum
topbanner

More News from this section

Subscribe by Email