Sunday September 23rd, 2018 - 5:58:pm
topbanner

കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി

suji
കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി

കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. മാള കനകക്കുന്ന് മാണിയംപറമ്പില്‍ പ്രകാശന്റെ (70) മൃതദേഹമാണ് വീട്ടുവലപ്പിലെ ആറടിയോളം നീലമുള്ള കുഴിയില്‍ വിറകുകള്‍ അടുക്കിവച്ച് കത്തിച്ച നിലയില്‍ കണ്ടത്.

വിറകില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച നിലയിലാണ്. സ്വയം ചിതയുണ്ടാക്കി ആത്മഹത്യ ചെയ്തതാകാനാണ് സാധ്യത. ആളിക്കത്തിയ തീയില്‍ നിന് രക്ഷപ്പെടാന്‍ ശ്രമിച്ചതായി സൂചനയുണ്ട്. പുറത്ത് കടക്കാനാവാതെ കാല്‍പാദങ്ങള്‍ ഒഴികെ കത്തിയമര്‍ന്ന നിലയിലാണ്. മൃതദേഹം പോലീസ് കാവലില്‍ സംഭവ സ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫോറന്‍സിക് വിഭാഗമെത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Read more topics: dead body, trisur, suicide
English summary
man dead body found in trisur
topbanner

More News from this section

Subscribe by Email