Saturday September 22nd, 2018 - 5:18:am
topbanner

ഒടുവില്‍ അവന്‍ പിടിയിലായി; മുല്ലപ്പെരിയാല്‍ തകര്‍ന്നതായി വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

NewsDesk
ഒടുവില്‍ അവന്‍ പിടിയിലായി; മുല്ലപ്പെരിയാല്‍ തകര്‍ന്നതായി വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നാളിതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ കേരളം പ്രളയദുരിതത്തില്‍ വിറങ്ങലിച്ചു നില്‍ക്കെ ആളുകളെ കൂടുതല്‍ ഭയവിഹ്വലരാക്കി മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍.

നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വാട്‌സ്ആപ്പ് വഴിയാണ് ഇയാള്‍ പ്രചരണം നടത്തിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായി ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു. വ്യാപകമായി പ്രചരിക്കുകയും ജനങ്ങള്‍ ഭീതിയിലാകുകയും ചെയ്തിരുന്നു.

English summary
man arrested who spreading Fake messages about Mullaperiyar Dam in Social Medias
topbanner

More News from this section

Subscribe by Email