Friday November 16th, 2018 - 8:24:pm
topbanner

പ്രണയം നടിച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

suji
പ്രണയം നടിച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

പ്രേമം നടിച്ച് യുവതിയുമായി അടുപ്പമുണ്ടാക്കി സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ അരങ്ങാട്ട് പറമ്പ് ഐശ്വര്യ വീട്ടില്‍ അനി എന്ന അനീഷ് (38) ആണ് തിരുവനന്തപുരത്ത് നിന്ന് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത് .

സോഷ്യല്‍മീഡിയ വഴിയും മറ്റ് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാരായ യുവതികളുമായി ബന്ധം സ്ഥാപിച്ച് അവരുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളില്‍ നിന്നും ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തു.

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കാനാണ് ഇയാള്‍ യുവതികളുടെ ചിത്രങ്ങള്‍ കൂടുതലായി ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. അനീഷില്‍ നിന്ന് മൊബൈല്‍, ഫോട്ടോ അപ്ലോഡ് ചെയ്യാനുള്ള സോഫ്‌റ്റ്വെയറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Read more topics: share, arrest
English summary
man arrested who share pictures with lover
topbanner

More News from this section

Subscribe by Email