Tuesday June 19th, 2018 - 2:14:pm
topbanner
Breaking News

കോട്ടയം; ഒരുവീട്ടിലെ അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച മുന്‍സിപ്പാലിറ്റി ജീവനക്കാരന്‍ പിടിയില്‍

NewsDesk
കോട്ടയം; ഒരുവീട്ടിലെ അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച മുന്‍സിപ്പാലിറ്റി ജീവനക്കാരന്‍ പിടിയില്‍

കോട്ടയം: ഒരു വീട്ടിലെ പ്രായപൂര്‍ത്തിയാവാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ താത്ക്കാലിക ജീവനക്കാരനായ മലപ്പുറം കരുവാക്കുണ്ട് സ്വദേശിയായ സുധീഷ് (30) ആണ് അറസ്റ്റിലായത്.

സുധീഷിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഇവര്‍ മലപ്പുറത്താണ് താമസം. ചങ്ങന്നൂര്‍ മുളക്കുഴ പിരളശേരിയില്‍ ജോലി ആവശ്യാര്‍ഥം താമസിക്കുന്ന ഇയാള്‍ പെണ്‍കുട്ടികളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു.

പെണ്‍കുട്ടികളുടെ അമ്മയുടെ അകന്ന ബന്ധുവെന്ന പേരിലായിരുന്നു സന്ദര്‍ശനം. ബന്ധുവാണെന്ന് പറഞ്ഞിരുന്നതിനാല്‍ ഇയാള്‍ സ്ഥിരമായി ഈ
വീട്ടിലെത്തുന്നതില്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നിയിരുന്നില്ല.

ഒരമ്മയില്‍ പിറന്ന കുട്ടികളാണ് പീഡനത്തിനിരയായത്. പീഡനത്തിനിരയായ ഏഴു മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഒരുമിച്ച് ചെങ്ങന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.

സ്ത്രീയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ രണ്ടാമത് വിവാഹിതയായി. രണ്ടാമത്തെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല. ഇതേ തുടര്‍ന്ന് കുട്ടികള്‍ അമ്മയുമായി ഒന്നിച്ചു കഴിയുകയായിരുന്നു.

ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടികളെ പീഡനത്തിന് വിധേയമാക്കിയത്. ഇയാളുടെ ശല്യം സഹിക്കവയ്യാതായതോടെയാണ് മൂത്ത കുട്ടി ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെവിവരം അറിയിച്ചത്. തുടര്‍ന്നാണ് കുട്ടികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

 

Read more topics: man, arrest, abuse, child, kottayam
English summary
man arrested who sexually abuse 5 minor children in kottayam

More News from this section

Subscribe by Email