Saturday November 17th, 2018 - 11:25:pm
topbanner

ദൃശ്യം മോഡലില്‍ കള്ള മൊഴി പറയിപ്പിച്ചിട്ടും നടന്നില്ല ; പിതാവിനെ കൊന്ന മകന്‍ കുടുങ്ങി

suji
ദൃശ്യം മോഡലില്‍ കള്ള മൊഴി പറയിപ്പിച്ചിട്ടും നടന്നില്ല ; പിതാവിനെ കൊന്ന മകന്‍ കുടുങ്ങി

അടൂര്‍ ; പിതാവിന്റെ കൊലപാതകം മറച്ചുവയ്ക്കാന്‍ ദൃശ്യം സിനിമയിലെ പോലെ കഥകള്‍ മെനഞ്ഞ മകന്‍ പിടിയില്‍. പൊങ്ങലടി മാമ്മൂട് ഉടയാന്‍ മുകളില്‍ പൊടിയന്‍(70) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ മകന്‍ കുട്ടപ്പന്‍ (39) പിടിയിലായി. സ്ഥലം ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വഴക്കിനൊടുവില്‍ പിതാവിനെ വിറക് കമ്പിയ്ക്ക് തലയ്ക്കടിച്ചതാണ് മരണ കാരണം.

പോലീസ് പറയുന്നതിങ്ങനെ
വിറകു കമ്പിയ്ക്കുള്ള അടിയില്‍ പൊടിയന്റെ തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി. മുറിവ് തുണി ഉപയോഗിച്ച് കെട്ടിയ ശേഷം കുട്ടപ്പന്‍ ഭാര്യയേയും കുട്ടികളേയും കൊണ്ട് മാതാവിന്റെ വീട്ടിലേക്ക് പോയി. അടുത്ത ദിവസം വീട്ടിലെത്തിയപ്പോള്‍ പൊടിയന്റെ മൃതദേഹമാണ് കണ്ടത്. കാല്‍വഴുതി വീണ് മരിച്ചെന്നാണ് അയല്‍വാസികളെ ധരിപ്പിച്ചത്. ഭാര്യയോടും കുട്ടികളോടും ഈ മൊഴി ആവര്‍ത്തിക്കാന്‍ പറഞ്ഞു.
എന്നാല്‍ മൊഴിയിലെ പൊരുത്തക്കേട് കുടുക്കി. കുട്ടപ്പന്റെ എട്ടുവയസ്സുള്ള കുട്ടികളും വീട്ടിലെത്തിയപ്പോള്‍ അപ്പൂപ്പന്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് മൊഴി നല്‍കി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മൊഴിയില്‍ വൈരുധ്യം കണ്ടെത്തുകയായിരുന്നു.

തലയിലേറ്റ മുറിവ് വെറുതെ മറഞ്ഞുവീണപ്പോഴുണ്ടായതല്ലെന്ന് ബോധ്യമായതോടെയാണ് പോലീസ് സംശയിച്ചത്. കഴിഞ്ഞ 22ന് രാവിലെയാണ് സംഭവം. ഭാര്യ ചെല്ലമ്മയുമായി പിണങ്ങി പൊടിയന്‍ മകന്‍ കുട്ടപ്പനൊപ്പമായിരുന്നു താമസിച്ചിരുന്നത് .

 

Read more topics: arrest, adoor, father
English summary
man arrested who killed his father in adoor
topbanner

More News from this section

Subscribe by Email