Wednesday November 21st, 2018 - 1:47:am
topbanner

മന്ത്രി കെ ടി ജലീലിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

suji
മന്ത്രി കെ ടി ജലീലിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് ്‌റസ്റ്റില്‍. 

കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടന്‍ ശമീര്‍ (34) ആണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പിടിയിലായത്. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലേക്ക് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷം മുമ്പാണ് മന്ത്രിയുടേതെന്ന രീതിയില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം ഇയാള്‍ പ്രചരിപ്പിച്ചത്. മന്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഒരു യുവതിയുടെ കൂടെ നില്‍ക്കുന്നതായിട്ടായിരുന്നു പ്രചരണം. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ മന്ത്രിയുടെ ഓഫീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പരാതി പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ പ്രചരിപ്പിച്ചയാള്‍ വിദേശത്താണെന്ന് വ്യക്തമായി.ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യാനായി തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് കോണ്ടുപോയ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു.

 

 

Read more topics: arrest, morphed pic , k t jaleel
English summary
man arrested who create and share morphed pic of minister k t jaleel
topbanner

More News from this section

Subscribe by Email