Wednesday November 14th, 2018 - 8:37:am
topbanner

കേരളത്തിലെത്തിയ രാഷ്ട്രപതിക്ക് വധഭീഷണി; തൃശൂരിലെ ക്ഷേത്ര പൂജാരി അറസ്റ്റില്‍

NewsDesk
കേരളത്തിലെത്തിയ രാഷ്ട്രപതിക്ക് വധഭീഷണി; തൃശൂരിലെ ക്ഷേത്ര പൂജാരി അറസ്റ്റില്‍

തൃശൂര്‍: കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്.

രാഷ്ട്രപതി പങ്കെടുക്കുന്ന തൃശൂര്‍ സെന്റ് തോമസ് കോളേജ് ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തൃശൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയും ചെയ്തു. കുന്നംകുളം അസി.പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മദ്യലഹരിയിലാണ് ഫോണ്‍ വിളിയെന്നാണ് സൂചന. ചൊവ്വാഴ്ച രണ്ടു പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി തൃശൂരിലെത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ജില്ലയില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

English summary
man arrested for threatening president ramnath kovind in thrissur
topbanner

More News from this section

Subscribe by Email