Friday May 25th, 2018 - 10:26:am
topbanner

പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; യുവാവും അമ്മയും പിടിയില്‍

NewsDesk
പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; യുവാവും അമ്മയും പിടിയില്‍

മൂവാറ്റുപുഴ: പെണ്‍കുട്ടിയെ നാലുദിവസത്തോളം ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം നഗ്നചിത്രങ്ങളെടുത്ത് വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി.
പത്തനംതിട്ട മല്ലപ്പിള്ളി ആനിക്കാട് മുള്ളാര്‍കുഴിയില്‍ അരുണും (27), അമ്മ രാജമ്മയുമാണ് പിടിയിലായത്. മൂവാറ്റുപുഴ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയശേഷമായിരുന്നു ലൈംഗിക പീഡനം.
പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായും അരുണിനെതിരെ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. മൂവാറ്റുപുഴ സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം പത്തനംതിട്ട ജില്ലയിലെ പൊലീസ് സ്‌ക്വാഡ് അംഗങ്ങളായ അജി, ബിന്ദു എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്.

 

English summary
man arrested for teen rape post video on WhatsApp

More News from this section

Subscribe by Email