Sunday February 17th, 2019 - 7:59:pm
topbanner

ഫേസ്ബുക്കില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീലം; യുവാവ് പിടിയില്‍

NewsDesk
ഫേസ്ബുക്കില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീലം; യുവാവ് പിടിയില്‍

കൊച്ചി: ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ അശ്ലീലം പ്രചരിപ്പിക്കുകയും സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി.

തിരുവനന്തപുരം പാറശാല സ്വദേശി അമര്‍ജിത് ആണ് പിടിയിലായത്. കൊച്ചി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എറണാകുളം സെന്‍ട്രല്‍ പൊലീസ് അമര്‍ജിത്തിനെ അറസ്റ്റ് ചെയ്തത്.

അയ്യായിരം സുഹൃത്തുക്കളുളള സ്വന്തം ഫെസ്ബുക്ക് പേജ് ഉപയോഗിച്ച് അമര്‍ജിത് സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് സ്ത്രീകള്‍ക്കെതിരായ പ്രചാരണം അമര്‍ജിത്ത് നടത്തിയിരുന്നതെന്നും പ്രവാസികളടക്കം ഈ സംഘത്തില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

എന്നാല്‍ തന്റെ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ചില സ്ത്രീകളോട് ഇതിനെതിരായ പ്രതിേഷധം രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നാണ് അമര്‍ജിത്തിന്റെ വിശദീകരണം.

 

സിനിമ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം മൂവാറ്റുപുഴയില്‍ പിടിയില്‍

വിവാഹമോചനം: ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് അമൃതാ സുരേഷ്

Viral News

Read more topics: Man, arrest, facebook, kochi
English summary
Man arrested for facebook sexual assault in kochi
topbanner

More News from this section

Subscribe by Email