Monday June 18th, 2018 - 3:21:am
topbanner
Breaking News

കൊലക്കേസ് പ്രതിയെപോലെ അറസ്റ്റ് ചെയ്‌തെന്ന് പാര്‍വതി കേസില്‍ പിടയിലായ യുവാവ്

NewsDesk
കൊലക്കേസ് പ്രതിയെപോലെ അറസ്റ്റ് ചെയ്‌തെന്ന് പാര്‍വതി കേസില്‍ പിടയിലായ യുവാവ്

കൊച്ചി: സമൂഹമാധ്യമത്തില്‍ നടി പാര്‍വതിയെ അധിക്ഷേപിച്ചതിന്റെ പേരില്‍ അറസ്റ്റിലായ യുവാവ് തന്നോട് പോലീസ് പെരുമാറിയത് കൊലക്കേസിലെ പ്രതിയോടെന്നപോലെയാണെന്ന് ആരോപിച്ചു.

പാര്‍വതിക്കെതിരെ മോശമായി സംസാരിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രിന്റോ എന്ന ചെറുപ്പക്കാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അറസ്റ്റ്.

വ്യക്തിപരമായ അഭിപ്രായമാണ് പോസ്റ്റ് ചെയ്തത്. ഞാന്‍ മമ്മൂട്ടി ഫാന്‍സ് മെംബര്‍ അല്ല, അദ്ദേഹത്തിന്റെ ആരാധകനാണ്. മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അതുകൊണ്ടാണ് എന്റെ അഭിപ്രായം ഞാന്‍ േരഖപ്പെടുത്തിയത്. മോശമായ രീതിയൊലൊന്നുമല്ല, സാധാരണ ഒരാള്‍ പ്രതികരിക്കുന്നതുപോലെയാണ് പ്രതികരിച്ചത്. എന്നാല്‍ മോശമായ രീതിയില്‍ ഇവരെല്ലാം അത് മാറ്റിയെടുക്കുകയായിരുന്നു.

വ്യക്തിപരമായ താല്‍പര്യത്തിന്റെ പേരില്‍ കമന്റ് രേഖപ്പെടുത്തിയിരുന്നു. ബാക്കിയൊക്കെ എന്റെ മേല്‍ കെട്ടിച്ചമച്ചതാണ്. ജാമ്യക്കാരില്ലാത്തതിനാല്‍ റിമാന്‍ഡ് ചെയ്തു. ജാമ്യം എടുക്കാന്‍ ആള് വന്നില്ലായിരുന്നെങ്കില്‍ അഞ്ചാറ് ദിവസം ജയിലില്‍ കിടക്കേണ്ടതായിരുന്നു.

ഇതില്‍ ഞാന്‍ മാത്രമല്ല, എന്റെ കമന്റിന് താഴെ പാര്‍വതിയെ പിന്തുണയ്ക്കുന്ന ആളുകള്‍ തന്നെ എനിക്കെതിരെ മോശമായി സംസാരിച്ചിരുന്നു. അതൊന്നും അവര്‍ നോക്കിയിട്ടില്ല. പാര്‍വതിക്കെതിരെ എഴുതിയവരെ മാത്രമാണ് പൊലീസ് പിടികൂടുന്നത്.

അശ്ലീല ചുവയുള്ള കമന്റ് പോസ്റ്റ് ചെയ്തു എന്ന ആരോപണത്തില്‍ സെക്?ഷന്‍ 67 എ വകുപ്പ് പ്രകാരമാണ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രിന്റോയുടെ പോസ്റ്റില്‍ അത്തരത്തിലുള്ള ഒരുവാക്ക് പോലും കോടതിക്ക് കണ്ടെത്താനായില്ലെന്നും അതുകൊണ്ടാണ് പ്രിന്റോയ്ക്ക് ജാമ്യം ലഭിച്ചതെന്നും അഭിഭാഷകനായ ജിയാസ് ജമാല്‍ പറഞ്ഞു.

Read more topics: man, police, arrest, parvathy
English summary
man against police who arrested for posted comment on parvathy

More News from this section

Subscribe by Email