Wednesday December 12th, 2018 - 6:29:am
topbanner

മമ്മൂട്ടിയുടെ വര്‍ഷം സി.ബി.എസ്.ഇ ചോദ്യപേപ്പറില്‍

rajani v
മമ്മൂട്ടിയുടെ വര്‍ഷം സി.ബി.എസ്.ഇ ചോദ്യപേപ്പറില്‍

രഞ്ജിത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മികച്ച സിനിമകളിലൊന്നായിരുന്നു വര്‍ഷം സി.ബി.എസ്.ഇ ചോദ്യപ്പേപ്പറില്‍.എന്നാല്‍ ആ സിനിമ ചരിത്രത്തിലിടം നേടിയത് മറ്റൊരു കാരണം കൊണ്ടാണ്. ആദ്യമായി വാട്സ്ആപ്പിലൂടെ റിലീസ് ചെയ്ത മലയാള സിനിമാഗാനം ഈ ചിത്രത്തിലേതായിരുന്നു.

'കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ' എന്ന ഗാനമായിരുന്നു അത്. സിനിമ പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഗാനം സി.ബി.എസ്.ഇ ചോദ്യപ്പേപ്പറില്‍ ഇടം നേടിയിരിക്കുകയാണ്.സി.ബി.എസ്.ഇ ഏഴാം ക്ലാസിലെ ജനറല്‍ നോളജ് ചോദ്യ പേപ്പറിലാണ് ഈ ഗാനത്തെ കുറിച്ചുള്ള ചോദ്യമുള്ളത്.

വാട്സ്ആപ്പിലൂടെ ആദ്യമായി റിലീസ് ചെയ്ത മലയാള ഗാനമേത് എന്നായിരുന്നു ചോദ്യം. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് പരിക്ഷാപേപ്പറിലെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്.

എം.ആര്‍. ജയഗീത എഴുതിയ വരികള്‍ക്ക് ബിജിബാലാണ് ഈണം നല്‍കിയത്. സച്ചിന്‍ വാര്യരാണ് ഏറെ ജനപ്രീതി നേടിയ ഗാനം ആലപിച്ചത്. ഗാനം മമ്മൂട്ടി അദ്ദേഹത്തിന്റെ വാട്സാപ്പ് നമ്പറിലൂടെയാണ് റീലീസ് ചെയ്തത്.

 

 

English summary
mammooty film cbsc questionpapper
topbanner

More News from this section

Subscribe by Email