Tuesday November 13th, 2018 - 1:25:pm
topbanner

കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് സഹായവുമായി നടന്‍ മമ്മൂട്ടി

akhila
കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് സഹായവുമായി നടന്‍ മമ്മൂട്ടി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി നടന്‍ മമ്മൂട്ടി. പറവൂര്‍ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ട് എത്തിയാണ് മമ്മൂട്ടി സഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്. ദുരിതം അനുഭവിക്കുന്നവരെ കരുതാന്‍ എല്ലാവരും ഒറ്റ കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

തേലത്തുരുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ക്യാമ്പിലേക്കാണ് മമ്മൂട്ടി എത്തിയത്. പ്രിയ താരം തങ്ങളെ കാണാന്‍ എത്തിയതിന്റെ സന്തോഷം നാട്ടുകാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. അധികൃതരോട് ആലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്ന് മമ്മൂട്ടി ഉറപ്പ് നല്‍കി. സഹായവുമായി എംഎല്‍എ വി ഡി സതീശനും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

 

Read more topics: mammootty, helped people, rain
English summary
mammootty come to helped people in ernakulam who affected rain
topbanner

More News from this section

Subscribe by Email