Saturday February 16th, 2019 - 7:48:pm
topbanner

കുവൈത്തില്‍ മലയാളി നഴ്‌സിന് അഞ്ച് വര്‍ഷം തടവ് ; പിഴ ശിക്ഷയും

suji
കുവൈത്തില്‍ മലയാളി നഴ്‌സിന് അഞ്ച് വര്‍ഷം തടവ് ; പിഴ ശിക്ഷയും

മലയാളി നഴ്‌സിന് അഞ്ച് വര്‍ഷം തടവും പിഴയും വിധിച്ച് കുവൈത്ത് കോടതി.രക്തസാമ്പിളുകളില്‍ തിരിമറി നടത്തിയ കേസിലാണ് ഇടുക്കി കരിങ്കുന്നം സ്വദേശി എബിന്‍ തോമസിന് കോടതി ശിക്ഷ നല്‍കിയത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് രക്തസാമ്പിളുകള്‍ തിരിമറി നടത്തിയ കേസില്‍ നഴ്‌സിനെ അറസ്റ്റ് ചെയ്തത് .ജാമ്യത്തില്‍ തുടര്‍ന്ന് കൊണ്ട് അപ്പീല്‍ പോകാന്‍ കോടതി അവസരം നല്‍കുകയായിരുന്നു.

പണം വാങ്ങി രക്തം എടുത്ത ശേഷം മറ്റൊരാളുടെ പേരില്‍ ഈ രക്തം സാമ്പിളാക്കിയെന്ന് ഒരു ഏഷ്യന്‍ വംശജന്‍ മൊഴി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.കോടതി ശിക്ഷ വിധിച്ചെങ്കിലും ജാമ്യം നല്‍കി.അപ്പീല്‍ നല്‍കാന്‍ അവസരം കൊടുത്തിട്ടുണ്ട് .

Viral News

Read more topics: kuwait, malayali nurse
English summary
malayali nurse punished in kuwait
topbanner

More News from this section

Subscribe by Email