Tuesday March 26th, 2019 - 10:30:am
topbanner
topbanner

സോഷ്യല്‍മീഡിയ വഴി പ്രവാചക നിന്ദ ; മലയാളിയ്ക്ക് സൗദിയില്‍ അഞ്ച് വര്‍ഷം തടവും പിഴയും

suji
സോഷ്യല്‍മീഡിയ വഴി പ്രവാചക നിന്ദ ; മലയാളിയ്ക്ക് സൗദിയില്‍ അഞ്ച് വര്‍ഷം തടവും പിഴയും

പ്രവാചകന്‍ മുഹമ്മദ് നബിയേയും സൗദി നിയമ വ്യവസ്ഥയേയും സോഷ്യല്‍മീഡിയ വഴി അപകീര്‍ത്തിപെടുത്തിയ സംഭവത്തില്‍ മലയാളി യുവാവിന് സൗദിയില്‍ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയും ഒന്നര ലക്ഷം റിയാലും പിഴയായി വിധിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെയാണ് കിഴക്കന്‍ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്.

സൗദി അരംകോയില്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ്ങ് എഞ്ചിനീയറാണ് വിഷ്ണു. സോഷ്യല്‍മീഡിയ നിയമം പുതുക്കിയ ശേഷം സൗദിയില്‍ ആദ്യമായിട്ടുള്ള ശിക്ഷയാണിത്.

രാജ്യത്തിന്റെ പൊതുമൂല്യങ്ങളെ പരിഹസിക്കുകയും നിന്ദിക്കുകയും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും വിധമുള്ള പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതും അഞ്ചു വര്‍ഷം തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ നിരോധിത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും ശിക്ഷാര്‍ഹമാണ് .

English summary
malayali arrested in saudi
topbanner

More News from this section

Subscribe by Email