Wednesday November 21st, 2018 - 3:30:pm
topbanner

ഐസിസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൂടി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ANJU NC
ഐസിസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൂടി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ച വിവരത്തെ കുറിച്ച് എന്‍ഐഎയില്‍ നിന്ന് അനൗദ്യോദിക അറിയിപ്പു ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് മരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പോയവരാണ് കൊല്ലപ്പെട്ടത്.

അതേസമയം, വിഷയം സ്ഥിരീകരിച്ചിട്ടില്ലെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. വിവരം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റര്‍പോളില്‍ നിന്നോ അഫ്ഗാന്‍ സര്‍ക്കാരില്‍ നിന്നോ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും എന്‍ഐഎ അറിയിച്ചു.

Read more topics: malayalees, joined, isis, killed,
English summary
malayalees who joined isis killed
topbanner

More News from this section

Subscribe by Email