Tuesday November 13th, 2018 - 9:52:pm
topbanner

റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധം: റേറ്റിങ് സംവിധാനം നിര്‍ത്തലാക്കി

Anju N C
റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധം: റേറ്റിങ് സംവിധാനം നിര്‍ത്തലാക്കി

കൊച്ചി: കേരളത്തിന് എതിരായുള്ള പ്രചരണത്തിനെതിരെ റിപ്പബ്ലിക് ടി.വിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം. ഫേസ്ബുക്ക് പേജിന് കുറഞ്ഞ റേറ്റിങ് നല്‍കിയാണ് ഇവര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് റിപ്പബ്ലിക്കന്‍ ടിവി അധികൃതര്‍ റേറ്റിങ് നല്‍കാനുള്ള സംവിധാനം നിര്‍ത്തലാക്കി.

തിങ്കളാഴ്ച പതിനായിരത്തിനടുത്ത് മലയാളികളാണ് ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കിയത്. സംഘപരിവാറിനെയും അര്‍ണബ് ഗോസ്വാമിയൈയും വിമര്‍ശിക്കുന്ന റിവ്യൂകളാണ് ഏറ്റവും അധികമുള്ളത്. ഒപ്പം ശശി തരൂരിനെ റിപ്പബ്ലിക്ക് ടിവിയിലെ ജേര്‍ണലിസ്റ്റുകള്‍ വളഞ്ഞിട്ട് ആക്രമിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെയാണ് റേറ്റിങ് നല്‍കാനുള്ള സംവിധാനം നിര്‍ത്തലാക്കിയത്.

English summary
malayalees attacked republic tv facebook page
topbanner

More News from this section

Subscribe by Email