Monday February 18th, 2019 - 3:57:pm
topbanner

എസ് ഹരീഷിന്റെ വിവാദ നോവല്‍ മീശ പുസ്തകമായി പ്രസിദ്ധീകരിക്കും

NewsDesk
എസ് ഹരീഷിന്റെ വിവാദ നോവല്‍ മീശ പുസ്തകമായി പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: വര്‍ഗീയവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്നും പിന്‍വലിച്ച എസ് ഹരീഷിന്റ മീശ നോവല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും.

ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ പുരോഗമന കലാസാഹിത്യസംഘം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി നീണ്ടൂര്‍ പബ്ലിക് ലൈബ്രറിയില്‍  സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്ത് നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നും തുടരുകതന്നെ ചെയ്യുമെന്നും ഹരീഷ് പറഞ്ഞു.

ഹരീഷിന്റെ നോവലിനെതിരെ സ്ത്രീവിരുദ്ധതയും മതവിരുദ്ധതയും ആരോപിച്ചാണ് വിവാദമുയര്‍ന്നത്. ഇതേതുടര്‍ന്ന് ഈ ഭാഗം ഒഴിവാക്കിയായിരിക്കും നോവല്‍ പ്രസിദ്ധീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Viral News

English summary
Malayalam writer S Hareesh Meesha novel will be published
topbanner

More News from this section

Subscribe by Email