Thursday October 18th, 2018 - 5:15:pm
topbanner
Breaking News

അച്ഛന്റെ വയലിന്‍ മാന്ത്രികനാദം കേള്‍ക്കാന്‍ ഇനി തേജസ്വിനി ഇല്ല; ഞെട്ടല്‍ മാറാതെ സിനിമാ സംഗീത ലോകം

NewsDesk
അച്ഛന്റെ വയലിന്‍ മാന്ത്രികനാദം കേള്‍ക്കാന്‍ ഇനി തേജസ്വിനി ഇല്ല; ഞെട്ടല്‍ മാറാതെ സിനിമാ സംഗീത ലോകം

തിരുവനന്തപുരം: വയലിനില്‍ മാന്ത്രികനാദം തീര്‍ക്കുന്ന ബാലഭാസ്‌കറിനെ അറിയാത്ത മലയാളികള്‍ അപൂര്‍വമായിരിക്കും. സിനിമാ സംഗീതത്തിലും സ്റ്റേജ് പരിപാടികളിലും സജീവമായിരുന്ന ബാലഭാസ്‌കറിന് നേരിട്ട ദുരന്തം വിശ്വസിക്കാന്‍ ഇപ്പോഴും പലര്‍ക്കും കഴിയുന്നില്ല.

പതിനാറു വര്‍ഷത്തോളം കാത്തിരുന്ന് ലഭിച്ച കണ്‍മണി നഷ്ടപ്പെട്ട വേദന ബാലഭാസ്‌കറും ഭാര്യയും എങ്ങിനെ തരണം ചെയ്യുമെന്നത് സുഹൃത്തുക്കളെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തുന്നു.

ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും മകള്‍ രണ്ടുവയസ്സുള്ള തേജസ്വിനി ബാലയുടെ മരണം നാടിന്റെ വേദനയായി മാറിക്കഴിഞ്ഞു. 2000-ലാണ് ബാലഭാസ്‌കറും ലക്ഷ്മിയും വിവാഹിതരായത്. 16 കൊല്ലത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ ദമ്പതിമാര്‍ക്കു തേജസ്വിനിയെ ലഭിച്ചത്. ഒരു കുഞ്ഞു പിറക്കാനായി പ്രാര്‍ഥനയും നേര്‍ച്ചയും ഒട്ടേറെ നടത്തിയിരുന്നു ഈ ദമ്പതിമാര്‍.

കുട്ടിയുമൊത്ത് തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അമ്മയുടെ താരാട്ടും വയലിനില്‍ അച്ഛന്‍ തീര്‍ക്കുന്ന മാന്ത്രികനാദവും കേള്‍ക്കാന്‍ ഇനി അവളില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ് ബാലഭാസ്‌കറും ഭാര്യയും. തേജസ്വിനിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.

കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്. കാറിന്റെ മുന്‍സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ കുട്ടി ഇരിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രചരിച്ച അപകടവാര്‍ത്തയും അച്ഛനമ്മമാര്‍ക്കൊപ്പമുള്ള കുട്ടിയുടെ തേജസ്സുറ്റ ചിത്രവും എല്ലാവരെയും കണ്ണീരണിയിച്ചു.

English summary
Malayalam singer Balabhaskar's daughter dies in car accident
topbanner

More News from this section

Subscribe by Email