Sunday November 18th, 2018 - 8:09:pm
topbanner

കുട്ടികളോടുള്ള ലൈംഗിക ആസക്തിയെ അനുകൂലിച്ച യുവതിയെ ജോലിക്കെടുത്തു; പ്രമുഖ മലയാളം വാര്‍ത്താ ചാനലില്‍ ജീവനക്കാരുടെ എതിര്‍പ്പ് ശക്തമാകുന്നു

NewsDesk
കുട്ടികളോടുള്ള ലൈംഗിക ആസക്തിയെ അനുകൂലിച്ച യുവതിയെ ജോലിക്കെടുത്തു; പ്രമുഖ മലയാളം വാര്‍ത്താ ചാനലില്‍ ജീവനക്കാരുടെ എതിര്‍പ്പ് ശക്തമാകുന്നു

തിരുവനന്തപുരം: മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന്റെ ഓണ്‍ലൈന്‍ മാധ്യമവിഭാഗത്തില്‍ കുട്ടികളോടുള്ള ലൈംഗിക ആസക്തിയെ(പീഡോഫീലിയ) അനുകൂലിച്ച യുവതിയെ ജോലിക്കെടുക്കെടുത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമാകുന്നു.

നേരത്തെ 'അഞ്ചാം ക്ലാസ്സുകാരിയോട് കാമം തോന്നിയെന്നും അവള്‍ക്ക് മഞ്ച് വാങ്ങി നല്‍കിയെന്നും' പോസ്റ്റ് ചെയ്ത് ഫേസ്ബുക്കില്‍ പീഡോഫീലിയ അനുകൂല ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട മുഹമ്മദ് ഫര്‍ഹാദിന്റെ അടുത്ത സുഹൃത്താണ് ഈ യുവതി. പീഡോഫീലിയ അനുകൂല നിലപാടുകളുടെ പേരില്‍ ഫര്‍ഹാദിനെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളെ മുന്നില്‍ നിന്ന് നേരിട്ടതും ഈ യുവതിയായിരുന്നു.

മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ഒരു പരിചയവുമില്ലാത്ത ഈ യുവതിയെ എങ്ങനെ ജോലിക്കെടുത്തതെന്ന ചോദ്യമാണ് ചാനല്‍ ജീവനക്കാര്‍ പരസ്പരം ചോദിക്കുന്നത്.

സാധാരണയായി ഒരു മാധ്യമപ്രവര്‍ത്തകനെ ജോലിക്കെടുക്കുമ്പോള്‍ ഇയാളുടെ നിലപാടുകള്‍, പൂര്‍വകാല ചരിത്രം എന്നിവ എച്ച് ആര്‍ വിഭാഗം പരിശോധിക്കാറുണ്ട്. ഔദ്യോഗിക പേരുമായി ഒരു ബന്ധവും ഇല്ലാത്ത പേരാണ് ഈ യുവതി സോഷ്യല്‍ മീഡിയയിലും പൊതു രംഗത്തും ഉപയോഗിക്കുന്നത്. അതിനാല്‍ എച്ച് ആര്‍ വിഭാഗം കബളിപ്പിക്കപ്പെട്ടതാകാമെന്നും ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്.

നേരത്തെ മഞ്ച് പരാമര്‍ശം ഉണ്ടായ കാലഘട്ടത്തില്‍ ഈ ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അവതരിപ്പിക്കുന്ന പരിപാടിയില്‍ മുഴുനീളം അതിനെ വിമര്‍ശിക്കുകയുണ്ടായി. അന്ന് ചാനല്‍ തന്നെ വിമര്‍ശിച്ച യുവതിയെ ഇപ്പോള്‍ ജോലിക്കെടുക്കുന്നത് അത്ഭുതകരമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമവിഭാഗം അത്ര ശക്തമല്ലാത്ത ചാനലില്‍ ഈ കഴിഞ്ഞ ദിവസങ്ങളിലാണ് വിവാദ വ്യക്തിയടക്കം ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരെ ജോലിക്കെടുത്തിരിക്കുന്നത്. എടപ്പാള്‍ തീയേറ്റര്‍ പീഡനത്തിനെതിരെ ജനരോഷമുയരുന്നതിനിടെ ഈ ആഴ്ച തന്നെ ഈ യുവതി ചാനലില്‍ ജോലിക്കു പ്രവേശിക്കുമെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം.

English summary
malayalam channel journalists protest against new appointment
topbanner

More News from this section

Subscribe by Email