Wednesday September 19th, 2018 - 1:30:pm
topbanner
Breaking News

സിനിമാ സംഘടനകള്‍ സഹായിച്ചില്ല; വാസന്തിക്ക് തുണയായത് അരിപ്പൊടി മില്‍

NewsDesk
സിനിമാ സംഘടനകള്‍ സഹായിച്ചില്ല; വാസന്തിക്ക് തുണയായത് അരിപ്പൊടി മില്‍

തൊടുപുഴ: മലയാള സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്താവുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ തൊടുപുഴ വാസന്തിക്ക് അവസാനകാത്ത് ഉപജീവന മാര്‍ഗമായത് അരിപ്പൊടിമില്‍.

മൂന്നുവര്‍ഷംമുമ്പ് സഹോദരനുമൊത്ത് തുടങ്ങിയ അരിപ്പൊടി മില്ലില്‍നിന്നുള്ള വരുമാനമായിരുന്നു വാസന്തിക്ക് ആശ്വാസമായത്. കടുത്ത സാമ്പത്തിക പരാധീനത അനുഭവിച്ച വാസന്തിയെ സിനിമാ സംഘടനകള്‍ സഹായിച്ചിരുന്നില്ല.

ഫിലിം ക്രിട്ടിക്സ് അവാര്‍ഡും നാടകാഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 16 ടെലിവിഷന്‍ പരമ്പരകളിലും നൂറിലധികം നാടകങ്ങളിലും അഭിനയിച്ചു. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ മണക്കാട്ടെ ആര്‍.കെ. ഭവന്‍ വീടിനോടുചേര്‍ന്ന് 'വരമണി നാട്യാലയം' എന്നപേരില്‍ നൃത്തവിദ്യാലയം തുടങ്ങി.

മോചനം, എന്റെ നീലാകാശം, തീക്കടല്‍, കക്ക, യവനിക, ആലോലം, നവംബറിന്റെ നഷ്ടം, ഗോഡ്ഫാദര്‍, കാര്യം നിസ്സാരം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നിറക്കൂട്ട്, ഇന്നത്തെ പ്രോഗ്രാം, ഫസ്റ്റ് ബെല്‍, മലയാള മാസം ചിങ്ങം ഒന്നിന്, അമ്മത്തൊട്ടില്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

ഭരതന്‍, പത്മരാജന്‍, ജോഷി, ഹരിഹരന്‍, പി.ജി. വിശ്വംഭരന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേം നസീര്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരോടൊപ്പവും വെള്ളിത്തിരയിലെത്തി.

ശവസംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ മണക്കാടുള്ള സ്വന്തം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മമ്മൂട്ടി, കുഞ്ചന്‍, സിദ്ദിഖ്, സീമാ ജി. നായര്‍, കുക്കു പരമേശ്വരന്‍, സാദിഖ്, മനുരാജ്, കെ.പി.സി.സി. മുന്‍അധ്യക്ഷന്‍ വി.എം. സുധീരന്‍, പി.ജെ. ജോസഫ് എം.എല്‍.എ. തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

English summary
Veteran Malayalam actress Thodupuzha Vasanthi passes away
topbanner

More News from this section

Subscribe by Email