Wednesday November 21st, 2018 - 2:27:pm
topbanner

നടിയെ പീഡിപ്പിച്ച ക്വട്ടേഷന്‍ മെഗാസ്റ്റാറിന്റെതോ?; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍

NewsDesk
നടിയെ പീഡിപ്പിച്ച ക്വട്ടേഷന്‍ മെഗാസ്റ്റാറിന്റെതോ?; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മെഡാസ്റ്റാറിന്റെ ക്വട്ടേഷനാണെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഒരു പ്രമുഖ സംവിധായകനെതിരെയും നടനുമെതിരെയുമാണ് മൊഴി. നടിയുടെ യാത്രാ വിവരങ്ങള്‍ പള്‍സര്‍ സുനിക്ക് കൈമാറിയത് സംവിധായകനാണെന്ന് പറയുന്നു.

കൊച്ചിയിലെ പൊലീസിനെ ഉദ്ധരിച്ചാണ് വാര്‍ത്തയെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ തുടരന്വേഷണം നടത്തി മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.

പള്‍സര്‍ സുനിയുടെ മൊഴിയുള്ള സംവിധായകനേയും നടനേയും പൊലീസ് അടുത്തദിവസം തന്നെ ചോദ്യം ചെയ്‌തേക്കും. കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതിയായ ചാലക്കുടി സ്വദേശി ജിന്‍സനോടാണ് പള്‍സര്‍ സുനി വിവരങ്ങള്‍ പങ്കുവച്ചത്.

ജയില്‍ അധികാരികള്‍ക്ക് വിവരം കിട്ടിയതോടെ ഈ കാര്യം അവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തു. നെടുമ്പാശ്ശേരിയില്‍ ഒരു തട്ടിപ്പുകേസുമായാണ് ജിന്‍സനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഫെബ്രുവരി 17ന് രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

Read more topics: Malayalam, actress, megastar
English summary
Malayalam actress attack: Main accused says he was hired by a megastar
topbanner

More News from this section

Subscribe by Email