Tuesday September 25th, 2018 - 7:14:pm
topbanner

പള്‍സര്‍ സുനി മൊഴി മാറ്റുന്നു; വമ്പന്‍ സ്രാവുകള്‍ വലയ്ക്ക് പുറത്തേക്ക്; കോടികള്‍ ഒഴുക്കിയതായി സൂചന

NewsDesk
പള്‍സര്‍ സുനി മൊഴി മാറ്റുന്നു; വമ്പന്‍ സ്രാവുകള്‍ വലയ്ക്ക് പുറത്തേക്ക്; കോടികള്‍ ഒഴുക്കിയതായി സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ടകേസില്‍ വമ്പന്മാരുടെ അറസ്റ്റിലേക്കെത്തിയ കാര്യങ്ങള്‍ മാറിമറിയുന്നു. പ്രമുഖ നടനെതിരെയും കുടുംബത്തിനെതിരെയും ലഭിച്ച സാഹചര്യത്തെളിവുകള്‍ തളളിക്കളയാനാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം.

ശക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാടെടുത്തതോടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ചുവടുമാറ്റുകയാണ്. പ്രമുഖരുടെ പേരുകള്‍ പറയാതെയും നേരത്തെയുള്ള മൊഴികള്‍ മാറ്റിയുമാണ് സുനി പോലീസിനെ കുഴക്കുന്നത്.

നേരത്തെ സോളാര്‍ കേസിലുണ്ടായ രീതിയില്‍ ഭീഷണിയും ഒത്തുതീര്‍പ്പുമാണ് നടിയെ പീഡിപ്പിച്ച കേസിലും സംഭവിക്കുന്നത്. കോടികള്‍ ഇതിനായി ഒഴുക്കിയതായാണ് വിവരം.

കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രമുഖര്‍ കേസൊതുക്കാന്‍ ഓടിനടക്കുകയാണ്. ചില പോലീസ് ഉദ്യോഗസ്ഥരും ഇവരെ സഹായിക്കുന്നുണ്ട്.

സര്‍ക്കാര്‍ തലത്തിലും സിനിമാക്കാരെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. അറസ്റ്റുണ്ടായാല്‍ സിനിമാ മേഖലയ്ക്ക് കോടികളുടെ നഷ്ടമാണുണ്ടാവുക.

അറസ്റ്റ് ഉണ്ടാകില്ലെന്നുറപ്പു ലഭിച്ചതോടെയാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാതിരുന്നത്. ആരായാലും അറസ്റ്റുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ദുര്‍ബലരെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാനുളള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്.

Read more topics: Malayalam, actor, case
English summary
Malayalam actor assault: case has unravelled so far
topbanner

More News from this section

Subscribe by Email