Wednesday September 19th, 2018 - 8:54:pm
topbanner
Breaking News

ദിലീപ് കോടതിയിലെത്തിയത് അന്വേഷണോദ്യോഗസ്ഥരെ ഞെട്ടിച്ചു; രഹസ്യനീക്കങ്ങളുമായി നടന്‍

NewsDesk
ദിലീപ് കോടതിയിലെത്തിയത് അന്വേഷണോദ്യോഗസ്ഥരെ ഞെട്ടിച്ചു; രഹസ്യനീക്കങ്ങളുമായി നടന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ ദിലീപ് അന്വേഷണോദ്യോഗസ്ഥരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. ദിലീപിന്റെ നീക്കങ്ങള്‍ പ്രോസിക്യൂഷനില്‍ അമ്പരപ്പുണ്ടാക്കുകയും ചെയ്യുകയാണ്.

വിചാരണ തുടങ്ങിയ ദിവസം ദിലീപ് കോടതിയില്‍ ഹാജരാകില്ലെന്നായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാല്‍, ആദ്യദിവസം തന്നെ ദിലീപ് കോടതിയിലെത്തി. മാത്രമല്ല, നേരത്തെ നല്‍കാന്‍ വിസമ്മതിച്ച പല രേഖകളും ദിലീപിന് ലഭിക്കുകയും ചെയ്തു.

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ ചൂണ്ടിക്കാട്ടി ദിലീപ് കേസ് അവധിക്ക് അപേക്ഷനല്‍കുമെന്നാണ് കരുതുന്നതെങ്കിലും വിചാരണ നീട്ടാന്‍ കോടതി തയ്യാറായേക്കില്ല. കേസില്‍ നടന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അപ്രതീക്ഷിത നീക്കങ്ങള്‍ തിരിച്ചടിയാകുമെന്നതിനാല്‍ പ്രോസിക്യൂഷന്‍ ജാഗ്രതയിലാണ്.

ദിലീപിനെതിരേ കൂട്ടബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാരംഗത്തുനിന്നുമാത്രം അന്‍പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.

Read more topics: Malayalam, actor, case, Dileep, court
English summary
Trial in Malayalam actor abduction case begins, Dileep appears in court
topbanner

More News from this section

Subscribe by Email