topbanner
Friday July 21st, 2017 - 12:13:pm
topbanner

വ്യാജവാര്‍ത്ത; ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ 'മാധ്യമം' നിയമ നടപടിക്ക്

NewsDesk
വ്യാജവാര്‍ത്ത; ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ 'മാധ്യമം' നിയമ നടപടിക്ക്

കോഴിക്കോട്: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മാധ്യമം ദിനപ്പത്രം ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു. മലയാളിയായ ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ വീരമൃത്യുവുമായി ബന്ധപ്പെട്ടായിരുന്നു വ്യാജവാര്‍ത്ത.

നിരഞ്ജന്‍ കുമാറിനെ അവഹേളിച്ച് അന്‍വര്‍ സാദിഖ് എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാള്‍ മാധ്യമം പത്രത്തില്‍ ജോലി ചെയ്യുന്നയാളാണെന്ന് കാട്ടി ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്തനല്‍കുകയായിരുന്നു.

എന്നാല്‍ ഈ പേരിലൊരാള്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്നില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു. ഫേസ്ബുക്ക് വ്യാജ അക്കൗണ്ടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമം മാനേജ്‌മെന്റ് പൊലീസില്‍ പരാതി നല്‍കും. വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ മറവില്‍ മാധ്യമത്തെ അപകീര്‍ത്തിപ്പെടുത്തിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Read more topics: malayalam, Newspotal, madhyamam, news
English summary
malayalam Newspotal which publish fake news; Madhyamam takes Legal Action
topbanner topbanner

More News from this section

Subscribe by Email