Saturday June 23rd, 2018 - 3:54:pm
topbanner
Breaking News

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചു

rajani
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചു

മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചു. രാവിലെ 11.30 ഓടെ ജില്ലാ കലക്ടറേറ്റില്‍ എത്തി കലക്ടര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ഡി.സി.സി നേതാക്കളും മറ്റ് യു.ഡി.എഫ് നേതാക്കളും പത്രിക സമര്‍പ്പണത്തില്‍ സന്നിഹിതരായിരുന്നു.

ഒരു സെറ്റ് പത്രികയാണ് കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രിക സ്വീകരിച്ചു തന്റെ എതിരാളിയായി ഇടത് സ്ഥാനാര്‍ത്ഥിക്ക് സി.പി.ഐയുടെ പോലും പിന്തുണ ലഭിക്കില്ലെന്ന് കലക്ടറ്റേറിലേക്ക് പോകും മുന്‍പ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

 

English summary
malappurath kunjalikutty pathrika samarpichu

More News from this section

Subscribe by Email